HOME
DETAILS
MAL
പാലക്കാട് നഗരസഭയില്‍ യു.ഡി.എഫ് അവിശ്വാസം
backup
April 18 2018 | 23:04 PM
പാലക്കാട്: ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭയിലെ നാല് സ്റ്റാന്റിങ് കമ്മിറ്റി ചെയര്ന്മാന്മാര്ക്കെതിരെ യു.ഡി.എഫ് അവിശ്വാസപ്രമേയ നോട്ടീസ് നല്കി.
നഗരകാര്യ ഉപ ഡയറക്ടറുടെ ചുമതല വഹിക്കുന്ന കോഴിക്കോട് കോര്പറേഷന് സെക്രട്ടറി കൂടിയായ മൃണ്മയി ജോഷിക്കാണ് അവിശ്വാസപ്രമേയ നോട്ടിസ് നല്‍കിയത്. മരാമത്ത്, വികസനം, ആരോഗ്യം, ക്ഷേമം സ്റ്റാന്റിങ് കമ്മിറ്റി ചെയര്ന്മാന്മാര്ക്കെതിരെ യഥാക്രമം കൗണ്‍സിലര്‍മാരായ ബി.സുഭാഷ് , എം.മോഹന്‍ബാബു, കെ. മണി, വി.മോഹനന് എന്നിവരാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്.
വിദ്യാഭ്യാസകാര്യ സ്റ്റാന്റിങ് കമ്മിറ്റിക്കെതിരെ അടുത്ത ആഴ്ചയും അതിനുശേഷം ചെയര്‍മാനും വൈസ് ചെയര്‍മാനുമെതിരെയും ഉളള അവിശ്വാസ പ്രമേയ നോട്ടിസ് നല്‍കുമെന്ന് ഡി.സി.സി. പ്രസിഡന്റ് വി.കെ.ശ്രീകണ്ഠന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."