HOME
DETAILS

മഞ്ഞപ്പിത്തം: കിടങ്ങൂരില്‍ രോഗപ്രതിരോധം ശക്തമാക്കി

  
Web Desk
April 20 2018 | 04:04 AM

%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%82-%e0%b4%95%e0%b4%bf%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2

 

കോട്ടയം : കിടങ്ങൂരില്‍ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ബോധവത്കരണവും പരിശോധനാ നടപടികളും ശക്തമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗ്ഗീസ് അറിയിച്ചു.
മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്ത 10-ാം വാര്‍ഡിലെ എല്ലാ കിണറുകളും സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യാനും ഭവന സന്ദര്‍ശനം നടത്തി പനിബാധിതരെ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനും അങ്കണവാടി, ക്ലബുകള്‍, അസോസിയേഷനുകള്‍, സാമൂഹ്യാധിഷ്ഠിത സംഘടനകള്‍ എന്നിവയിലൂടെ രോഗപ്രതിരോധ നടപടികള്‍ സംബന്ധിച്ച ബോധവത്കരണം നടത്താനും നടപടിയെടുത്തതായി ഡിഎംഒ അറിയിച്ചു. മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്ത വാര്‍ഡില്‍ 28 വീടുകളിലെ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്തു. മഞ്ഞപ്പിത്തം ബാധിച്ച ഹോസ്റ്റിലേക്ക് വെള്ളം നല്‍കിയിരുന്ന കിണറിലെ വെള്ളത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ജില്ലയിലെ ഹോസ്റ്റലുകള്‍, ഭക്ഷണശാലകള്‍, വഴിയോര ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍, ഐസ് പ്ലാന്റുകള്‍, ഹോട്ടലുകള്‍, ഇതര സംസ്ഥാന തൊഴിലാളി താമസ സ്ഥലങ്ങള്‍, ടാങ്കര്‍ ലോറികള്‍ എന്നിവയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസ്, ആരോഗ്യ കേന്ദ്രങ്ങള്‍ ഡോക്ടര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നാളെ ജില്ലയിലുടെ നീളം പരിശോധന നടത്തും. കിടങ്ങൂരില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേരിട്ടുളള മേല്‍നോട്ടത്തില്‍ സ്ഥാപനങ്ങളുടെ ശുചീകരണ നിലവാരം പരിശോധിച്ച് നടപടിയെടുക്കുമെന്നും ഡിഎംഒ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  4 minutes ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  20 minutes ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  35 minutes ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  an hour ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  an hour ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  2 hours ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  2 hours ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  2 hours ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  2 hours ago
No Image

സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ

National
  •  2 hours ago