HOME
DETAILS

കരുതല്‍ ധന പദ്ധതി 'ഒപ്പം' 52 പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും

  
backup
April 20, 2018 | 4:21 AM

%e0%b4%95%e0%b4%b0%e0%b5%81%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a7%e0%b4%a8-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%92%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%82-52

 

ചെറുതോണി: സന്‍സദ് ആദര്‍ശ്ഗ്രാം യോജനയും ഇടുക്കി ജില്ലാ സഹകരണ ബാങ്കും കുടുംബശ്രീ ജില്ലാ മിഷനും സംയുക്തമായി നടപ്പിലാക്കുന്ന 'ഒപ്പം' കരുതല്‍ ധന പദ്ധതി ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുമെന്ന് അഡ്വ: ജോയ്‌സ് ജോര്‍ജ്ജ് എം.പി പറഞ്ഞു.
ഇടുക്കി ജില്ലാ സഹകരണ ബാങ്ക് ഹാളില്‍ നടന്ന ഒപ്പം പദ്ധതിയുടെ ഭാഗമായുള്ള സി.ഡി.എസ് അംഗങ്ങളുടെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ ഒന്നേകാല്‍ ലക്ഷം കുടുംബശ്രീ അംഗങ്ങള്‍ക്ക് 125 കോടി രൂപ കാര്‍ഷിക കരുതല്‍ധനമായി അടുക്കളത്തോട്ട നിര്‍മ്മാണത്തിനും മറ്റ് അടിയന്തിരാവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നതിനായി നല്‍കുകയാണ്. ഓരോ അമ്മമാര്‍ക്കും പതിനായിരം രൂപ അടങ്ങിയ ഒരു എ.റ്റി.എം. കാര്‍ഡ് നല്‍കും.
24 മണിക്കൂറും പണലഭ്യത ഉറപ്പു വരുത്തുന്ന രാജ്യത്തെ ഏറ്റവും മികച്ച സാമ്പത്തിക ഉള്‍പ്പെടുത്തല്‍ പദ്ധതിക്കാണ് തുടക്കമാകുന്നത്. സ്ത്രീ ശാക്തീകരണത്തിന്റെ ഏറ്റവും ഉദാത്തമായ മാതൃകയായി ഒപ്പം പദ്ധതി രൂപപ്പെടുകയാണ്. ആദര്‍ശ്ഗ്രാം പഞ്ചായത്തുകളായി തെരഞ്ഞെടുത്ത വെള്ളിയാമറ്റം, കഞ്ഞിക്കുഴി പഞ്ചായത്തുകളില്‍ തുടങ്ങി ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലേക്കും പദ്ധതി ഇപ്പോള്‍ വ്യാപിപ്പിക്കുകയാണ്. ജില്ലാ ബാങ്ക് ജനറല്‍ മാനേജര്‍ എ.ആര്‍.രാജേഷ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അശോക് കുമാര്‍ എന്നിവര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  a day ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  a day ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  a day ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  a day ago
No Image

സമയമാറ്റം അറിയിക്കാതെ ട്രെയിൻ നേരത്തെ പോയി; യാത്രക്കാരന് 31,784 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമിഷൻ

Kerala
  •  a day ago
No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  a day ago
No Image

"പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസിന് നന്ദി, ആ പരാമർശമില്ലായിരുന്നെങ്കിൽ ഈ സമരം നടക്കില്ലായിരുന്നു": അഭിജീത് ദീപ്കെ

National
  •  a day ago
No Image

എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ സംവിധാനമില്ല, കമ്പനികൾ തരുന്നത് വിൽക്കുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ പരാതിയുമായി പെട്രോൾ പമ്പുടമകൾ

National
  •  a day ago
No Image

ഗൾഫ് വ്യോമ മേഖല ആഗസ്റ്റ് 31 വരെ ഉപയോഗിക്കരുത്: വിമാന കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ്

Saudi-arabia
  •  a day ago
No Image

'ഇത് വിദ്യാർഥികളുടെയും യുവാക്കളുടെയും വിജയം'; ധർമേന്ദ്ര പ്രധാൻ രാജിയിൽ പ്രതികരണവുമായി പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും

Kerala
  •  a day ago