HOME
DETAILS

രക്ഷാപ്രവര്‍ത്തനക്കേസ് അട്ടിമറി; അജിത്കുമാറിന് പങ്ക്, വിശദീകരണം തൃപ്തികരമല്ലെന്ന് ഡി.ജി.പി; സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്ത്

  
July 24, 2026 | 6:57 AM

rescue-operation-case-ajith-kumar-suspended-dgp-finds-explanation-unsatisfactory

തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 2023 ല്‍ നടന്ന നവകേരള സദസിനിടെ,ആലപ്പുഴയിലെ വിവാദമായ ''രക്ഷാപ്രവര്‍ത്തന'' കേസ് അട്ടിമറിക്കുന്നതില്‍ എ.ഡി.ജി,പി എം.ആര്‍ അജിത് കുമാറിന് വ്യക്തമായ പങ്ക്. അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ചീഫ് സെക്രട്ടറിയുടെ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

ഇതുസംബന്ധിച്ച് അജിത് കുമാര്‍ നല്‍കിയ വിശദീകരണം തൃപിതികരമല്ലെന്ന് ഡി.ജി.പി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണം വഴിതിരിച്ചുവിടാനും എ.ഡി.ജി.പിയും അദ്ദേഹത്തിന്റെ ഓഫിസിലുള്ളവരും നിരന്തരം ശ്രമിച്ചതിന്റെ തെളിവുകള്‍ എസ്.ഐ.ടി അന്വേഷണത്തില്‍ ലഭിച്ചതായും ഉത്തരവില്‍ പറയുന്നു.എ.ഡി.ജി.പിക്കെതിരായ അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴികളും കുരുക്കായി. ഇരകള്‍ക്ക് അനീതി വരുത്താനും കുറ്റാരോപിതര്‍ക്ക് നിയമനടപടികളില്‍ നിന്ന് സംരക്ഷണം ലഭിക്കാനും അജിത്കുമാറിനെ നടപടികള്‍ ഇടയാക്കിയെന്നും കണ്ടെത്തലുണ്ട്. 

കേസ് അന്വേഷിച്ച എസ്.ഐ.ടിയുടെ കണ്ടെത്തലുകളും ആഭ്യന്തര സെക്രട്ടറിയുടെ വിലയിരുത്തലും അടങ്ങിയ റിപ്പോര്‍ട്ട് സമഗ്രമായി പരിശോധിച്ച ശേഷമാണ് അജിത് കുമാറിനെതിരെ സര്‍ക്കാര്‍ നടപടി പ്രഖ്യാപിച്ചത്. അജിത്കുമാറിനെ സസ്‌പെന്റ് ചെയ്യണമെന്ന ആഭ്യന്തര മന്ത്രിയുടെ ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചു. അജിത് കുമാറിനൊപ്പം ഓഫിസ് ചുമതലക്കാരായിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല നടപടിക്കും നിര്‍ദേശമുണ്ട്. മൂന്ന് ഡിവൈ.എസ്.പിമാര്‍ക്കും രണ്ട് ഗ്രേഡ് എസ്.ഐമാര്‍ക്കും എതിരേയാണ് നിര്‍ദേശം.

എസ്.ഐ.ടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഫയല്‍ ഡി.ജി.പി റാവഡ എ. ചന്ദ്രശേഖര്‍ ആഭ്യന്തര വകുപ്പിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി വി.ഡി സതീശനുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നടത്തിയ ദീര്‍ഘമായ കൂടിക്കാഴ്ചയ്ക്കും കൂടിയാലോചനകള്‍ക്കും ശേഷമാണ് അജിത്കുമാറിനെതിരേ സസ്‌പെന്‍ഷന്‍ നടപടിയില്‍ തീരുമാനമുണ്ടായത്. മൂന്ന് ഡിവൈ.എസ്.പിമാര്‍ക്കും രണ്ട് ഗ്രേഡ് എസ്.ഐമാര്‍ക്കും എതിരേ വകുപ്പുതല നടപടിക്ക് നിര്‍ദേശമുണ്ട്.

നവകേരള സദസിനിടെ പ്രതിഷേധിച്ച കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാരും ഗണ്‍മാന്‍മാരും മൃഗീയമായി മര്‍ദിച്ചിരുന്നു. ഭരണകൂടവും അന്നത്തെ മുഖ്യമന്ത്രിയും ''രക്ഷാപ്രവര്‍ത്തനം'' എന്ന് വിശേഷിപ്പിച്ച് ന്യായീകരിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനും കേസ് ഡയറിയില്‍ തിരുത്തലുകള്‍ വരുത്തി കേസ് അട്ടിമറിക്കാനും അജിത്കുമാര്‍ നേരിട്ട് ഇടപെട്ടെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തല്‍. 

ഗുരുതരമായ കുറ്റകൃത്യങ്ങള്‍ നടന്ന കേസില്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് തെളിവുകളും രേഖകളും തിരുത്താന്‍ നിര്‍ദേശം നല്‍കിയെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടിയിലേക്ക് സര്‍ക്കാര്‍ കടന്നത്. സസ്‌പെന്‍ഷന്‍ അജിത്കുമാറിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനക്കയറ്റ സാധ്യതകള്‍ക്കാണ് തടയിടുന്നത്. ഇതോടെ എ.ഡി.ജി.പി പദവിയില്‍ നിന്ന് ഡി.ജി.പി റാങ്കിലേക്ക് ഉയരാനുള്ള വഴി അടയുകയും ചെയ്തു. സംസ്ഥാന അഗ്‌നിരക്ഷാസേനാ മേധാവി നിതിന്‍ അഗര്‍വാള്‍ ഈ മാസം 31ന് സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ഒഴിവിലേക്ക് അജിത്കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് നടപടി ഉണ്ടായത്.

 

 

The Kerala government has suspended Ajith Kumar in connection with the alleged manipulation of a rescue operation case. The Director General of Police (DGP) reportedly found Ajith Kumar's explanation unsatisfactory, leading to disciplinary action. The suspension order has been issued as authorities continue their investigation into the alleged irregularities surrounding the case



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  an hour ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  2 hours ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  2 hours ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  2 hours ago
No Image

ചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്

Kerala
  •  2 hours ago
No Image

'പ്രതിഷേധത്തില്‍ കൂടാന്‍ പോയാലോ...ഗെറ്റ് റെഡി വിത്ത് മി'...എന്ത് മനോഹരമാണ് ജെന്‍ സിയുടെ പ്രക്ഷോഭക്കാഴ്ചകള്‍

National
  •  2 hours ago
No Image

സഹോദരിമാര്‍ക്ക് പിരിയാന്‍ വയ്യ; ഒടുവില്‍ ഒരാളെ ഭര്‍ത്താവായി സ്വീകരിച്ച് മൂന്ന് പെണ്‍കുട്ടികള്‍

latest
  •  3 hours ago
No Image

സിക്കിമില്‍ മരിച്ച അനീഷിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കും; ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫിസ് 

Kerala
  •  3 hours ago
No Image

സഊദി അറേബ്യയുമായി ആണവ കരാറിൽ ഏർപ്പെടുന്നത് യുക്തിസഹമെന്ന് യു.എസ്

International
  •  4 hours ago
No Image

മുട്ടില്‍ മരംമുറിക്കേസ് അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിശ്വാസ വഞ്ചന കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി

latest
  •  4 hours ago

No Image

പുതിയ ജീവനക്കാർക്ക് തൊഴിലാളി ഇൻഷുറൻസ് നിർബന്ധമാക്കി യുഎഇ സർക്കാർ; പോളിസി ഇല്ലാതെ വർക്ക് പെർമിറ്റ് ലഭിക്കില്ല

uae
  •  6 hours ago
No Image

ഇറാഖി മധ്യസ്ഥതയില്‍ യു.എസ് മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ കരാര്‍ തള്ളി ഇറാന്‍; ഭീഷണി തുടര്‍ന്നാല്‍ തെല്‍ അവീവിനെ അക്രമിക്കും, ബാബുല്‍ മന്‍ദബ് അടച്ചു പൂട്ടും-ട്രംപിന് മുന്നറിയിപ്പ്  

International
  •  6 hours ago
No Image

'പ്രിയദര്‍ശിനി' സൗജന്യയാത്രയുടെ മറവില്‍ തട്ടിപ്പ്: പുരുഷയാത്രക്കാര്‍ക്കും 'സീറോ വാല്യു' ടിക്കറ്റ് നല്‍കി പണം തട്ടുന്ന കണ്ടക്ടര്‍മാര്‍

Kerala
  •  6 hours ago
No Image

യുഎഇ വേനൽക്കാല യാത്ര: വിമാന ടിക്കറ്റ് നിരക്കിൽ 63% വരെ വർധന; പ്രവാസികളുടെ അവധിക്കാല പ്ലാനുകൾ പൊള്ളുന്നു

uae
  •  6 hours ago