HOME
DETAILS

ജില്ലയിലെ പാടങ്ങളില്‍ ഒരേ സമയം വിത്തിറക്കിയാല്‍ ജലലഭ്യത ഫലപ്രദമാക്കാം: ജില്ലാ കലക്ടര്‍

  
backup
April 20 2018 | 06:04 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b4%be%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%92%e0%b4%b0


പാലക്കാട്: ജില്ലയിലെ എല്ലാ പാടങ്ങളിലും ഒരേസമയം വിത്തിറക്കാന്‍ ശ്രമിച്ചാല്‍ ജലസേചനം ഫലപ്രദമായി നടപ്പാക്കാനാകുമെന്ന്് ജില്ലാ കലക്ടര്‍ ഡോ.പി.സുരേഷ്ബാബു പറഞ്ഞു. പാടശേഖരസമിതികള്‍ കൂടിയാലോചിച്ച് സഹകരണത്തോടെ വിത്തിറക്കിയാല്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കൃഷി വകുപ്പിനും ജലസേചന വകുപ്പിനും സാധിക്കും. ഇതുവഴി ഒറ്റപ്പെട്ട പാടങ്ങളിലെ ജലലഭ്യതയുടെ അഭാവത്തെ തുടര്‍ന്ന് കൃഷി വരണ്ടുണങ്ങുത് തടയാനാകും. ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന ഹരിതകേരളം മിഷന്‍ ജില്ലാതല അവലോകനയോഗത്തില്‍ അധ്യക്ഷനായാണ് ജില്ലാ കലക്ടര്‍ ഈ നിര്‍ദേശം നല്‍കിയത്.
മന്ത്രിസഭാ വാര്‍ഷികത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തില്‍ ഹരിതകേരളം മിഷന്‍ രണ്ട് സ്റ്റാളുകളാണ് ഒരുക്കുന്നത്.മൈക്രോ ഇറിഗേഷന്റെ പ്രയോഗരീതി, ഉപയോഗം എന്നിവയുടെ ബോധവത്ക്കരണത്തിനായി പ്രത്യേക പ്രദര്‍ശനം നടത്തും.ജില്ലയിലെ ജലദൗര്‍ലഭ്യം പരിഗണിച്ച് വളരെകുറച്ച് മാത്രം വെള്ളം ആവശ്യമായി വരുന്ന ഈ ജലസേചന രീതി പിന്തുടരേണ്ടത് അത്യാവശ്യമാണെ് ജില്ലാ കലക്ടര്‍ യോഗത്തില്‍ പറഞ്ഞു.
ജലദൗര്‍ലഭ്യത്തെ തുടര്‍ന്ന് കിണര്‍-കുളം നിര്‍മാണം ഉപേക്ഷിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാന്‍ വിശദമായ സോഷ്യല്‍ ഓഡിറ്റ് നടത്തണമെന്ന് യോഗം നിര്‍ദേശിച്ചു. ഭൂഗര്‍ഭജല നിരപ്പ് ശാസ്ത്രീയമായി പരിശോധിച്ച ശേഷം മാത്രം കിണറുകളും കുളങ്ങളും അനുവദിക്കുന്ന സാഹചര്യം നിലവില്‍ വരണം. ശാസ്ത്രീയ പരിശോധന നടത്തുന്നതിനാവശ്യമായ യന്ത്രസാമഗ്രികള്‍ ലഭ്യമാക്കുന്ന പദ്ധതി രൂപീകരണം ആവശ്യമാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. നിലവില്‍ കൊല്ലം ജില്ലയില്‍ നിന്നാണ് ഇതിനു വേണ്ട യന്ത്രങ്ങള്‍ എത്തിക്കുന്നത്.
2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഹരിതകേരളം മിഷനുകീഴില്‍ ഉപമിഷനുകള്‍ നടപ്പാക്കുന്ന പ്രവര്‍ത്തികളുടെ പദ്ധതിരേഖ സമര്‍പ്പിക്കാനും കലക്ടര്‍ നിര്‍ദേശിച്ചു. ജില്ലാ പല്‍നിങ്് ഓഫീസര്‍ ഡോ.എം.സുരേഷ് കുമാര്‍ ,ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വൈ.കല്യാകൃഷ്ണന്‍, ഉപമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍,വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്‌കത്ത് കെഎംസിസി കോഴിക്കോട് ജില്ലാ ഫുട്ബോൾ ടൂർണമെന്റ് ഡിസംബർ 20ന് 

oman
  •  2 months ago
No Image

സൈബര്‍ അറസ്റ്റ് ഭീഷണിയിലൂടെ വീട്ടമ്മയില്‍ നിന്ന് നാലുകോടിയിലധികം രൂപ തട്ടിയെടുത്തു

Kerala
  •  2 months ago
No Image

നാഗര്‍കോവിലില്‍ മലയാളി അധ്യാപിക ആത്മഹത്യ ചെയ്ത സംഭവം; ആത്മഹത്യാശ്രമം നടത്തി ചികിത്സയിലായിരുന്ന ഭര്‍തൃമാതാവ് മരിച്ചു

Kerala
  •  2 months ago
No Image

അബൂദബിയിലെ സ്വകാര്യ സ്‌കൂള്‍ നിയമനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് അഡെക് 

uae
  •  2 months ago
No Image

ഖത്തര്‍ ടൂറിസം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-28-10-2024

PSC/UPSC
  •  2 months ago
No Image

ആഡംബര ദ്വീപായ സിന്ദാല വിനോദസഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്ത് സഊദി

latest
  •  2 months ago
No Image

കൊച്ചിയില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍; ലഹരിയെത്തിയത് ബെംഗളുരുവില്‍ നിന്ന്

Kerala
  •  2 months ago
No Image

ഉപതെരഞ്ഞെടുപ്പ് മണ്ഡലങ്ങളിലെ സൂക്ഷ്മ പരിശോധന പൂർത്തിയായി; വയനാട് 16, പാലക്കാട് 12, ചേലക്കര ഏഴും സ്ഥാനാർത്ഥികൾ

Kerala
  •  2 months ago
No Image

ക്ലാസില്‍ വരാത്തതിന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിക്ക് മഹാരാജാസ് കോളജിന്റെ നോട്ടീസ്; പഠനം അവസാനിപ്പിക്കുന്നതായി മറുപടി

Kerala
  •  2 months ago