എം.എസ് രവിയുടെ നിര്യാണത്തില്‍ അനുശോചിച്ചു
തിരുവനന്തപുരം : കേരള കൗമുദി ചീഫ് എഡിറ്റര്‍ എം.എസ്. രവിയുടെ നിര്യാണത്തില്‍ പ്രമുഖര്‍ അനുശോചിച്ചു. സാമൂഹിക ഉത്തരവാദിത്തവും സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങളുടെ പ്രശ്നങ്ങളില്‍ ആത്മാര്‍ഥമായി ഇടപെടുകയും ചെയ്ത പത്രാധിപരായിരുന്നു എം.എസ് രവിയെന്ന് ഗവര്‍ണര്‍ പി.സദാശിവം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
കൗമുദി പത്രാധിപന്മാരുടെ പരമ്പരയിലെ കരുത്തുറ്റ കണ്ണിയായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അദ്ദേഹത്തിന്റെ നിര്യാണം മാധ്യമ രംഗത്തിനും സമൂഹത്തിനും എന്ന പോലെ തനിക്ക് വ്യക്തിപരമായും വലിയ നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കേരളം കണ്ട കരുത്തനായ ഒരു പത്രാധിപരെയാണ് നഷ്ടമായതെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന് പറഞ്ഞു.
സാമൂഹിക നീതിക്ക് വേണ്ടി പോരാട്ടം നടത്തിയ മുന്‍ഗാമികളുടെ പാത പിന്തുടരാന് അദ്ദേഹത്തിനു കഴിഞ്ഞതായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി അനുസ്മരിച്ചു.
മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്, എ.കെ. ബാലന്, എ.കെ. ശശീന്ദ്രന് എന്നിവരും അനുശോചനം അറിയിച്ചു.
ഇന്ത്യന്‍ പത്ര ലോകത്തിന് തന്നെ നഷ്ടമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പറഞ്ഞു.
കേരള കൗമുദി ചീഫ് എഡിറ്റര്‍ എം.എസ് രവിയുടെ നിര്യാണത്തില്‍ എന്‍.കെ പ്രേമചന്ദ്രന് എം.പി അനുശോചനം അറിയിച്ചു.
സത്യസന്ധവും നിഷ്കളങ്കവുമായ പ്രവര്‍ത്തനത്തിലൂടെ മാധ്യമരംഗത്തെ വേറിട്ട വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു എം.എസ് രവി. പത്രാധിപര്‍ കെ. സുകുമാരന്റെ മൂല്യങ്ങള്‍ മുറുകെപ്പിടിച്ച് മാധ്യമരംഗത്ത് നിലയുറപ്പിച്ച് കേരള കൗമുദിയെ നയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.മാധ്യമരംഗത്ത് എന്നതുപോലെ പൊതുരംഗത്തും നിറസാന്നിധ്യമായിരുന്ന എം.എസ് രവി വ്യക്തിബന്ധങ്ങള്‍ നിലനിര്‍ത്തുന്നതില്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നുവെന്നും എന്‍.കെ പ്രേമചന്ദ്രന് എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."