വന്‍കിട കരാറുകളിലെ അഴിമതി ഒഴിവാക്കണം: ഗവ.കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്
ആലപ്പുഴ: വന്‍കിട കരാറുകളിലെ അഴിമതി ഒഴിവാക്കാന്‍ സംവിധാനം വേണമെന്ന് കേരള ഗവ.കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്.
സുതാര്യമായ കരാര്‍ വ്യവസ്ഥകളുടെ അഭാവവും കോര്‍പ്പറേറ്റുകള്‍ക്കായുള്ള ഒത്തുതീര്‍പ്പുകളും വന്‍കിട പദ്ധതികള്‍ക്ക് കനത്ത നഷ്ടം ഉണ്ടാക്കുകയാണ്.
ഏതാനും ഉദ്യോസ്ഥരും രാഷ്ട്രീയ നേതൃത്വവും മാത്രം തീരുമാനിക്കുന്ന കാര്യങ്ങളാണ് നടപ്പാക്കപ്പെടുന്നത്. കരാര്‍ വ്യവസ്ഥകള്‍, നിരക്കുകള്‍, നടപടി ക്രമങ്ങള്‍ എന്നിവ നിശ്ചയിക്കുന്നതിന് ഒരു സമിതി രൂപവത്കരിക്കണമെന്നും അസോസിയേഷന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപവത്കരിച്ച് പൂജ്യം കുടിശിക സമ്പ്രദായം നടപ്പാക്കണം.
തൊഴിലാളിയെ തൊഴില്‍ വൈദഗ്ദ്യത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത് നിയോഗിക്കുവാന്‍ ജില്ലാതലത്തില്‍ സംവിധാനം രൂപവത്കരിക്കണം.
ലേബര്‍ ബാങ്കുകള്‍ സൃഷ്ടിക്കുവാന്‍ കരാറുകാര്‍ മുന്‍ കൈ എടുക്കുന്നതാണെന്നും തൊഴിലാളി സംഘടനകള്‍ സഹകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി, കെ.കെ.ശിവന് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."