മാമ്പുഴ തീരത്ത് അനധികൃത കെട്ടിടനിര്‍മാണം വ്യാപകം
ഒളവണ്ണ: മാമ്പുഴ തീരത്തെ കൈയേറ്റം ഒഴിപ്പിച്ചെടുക്കുന്നതിന് റവന്യൂ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന സര്‍വേ നടപടികള്‍ പൂര്‍ത്തീകരിക്കുകയും സര്‍വേ കല്ലുകള്‍ സ്ഥാപിക്കുകയും കൈയേറ്റമായി കണ്ടെത്തിയ സ്ഥലങ്ങളിലെ വൃക്ഷങ്ങള്‍ക്ക് നമ്പറിടലും ലേല നടപടികളും പൂര്‍ത്തീകരിച്ചതിന് പിന്നാലെ മാമ്പുഴയുടെ തീരങ്ങളില്‍ കെട്ടിട നിര്‍മാണം വീണ്ടും സജീവമാകുന്നു.
തീരദേശ പരിപാലന നിയമം ബാധകമായ ഭാഗങ്ങളില്‍ നടക്കുന്ന ഇത്തരം നിര്‍മാണങ്ങള്‍ എല്ലാ ചട്ടങ്ങളും ലംഘിച്ചാണെന്നാണ് ആക്ഷേപം ഉയരുന്നത്. നിര്‍മാണങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം അവശ്യമായ രേഖകള്‍ സമ്പാദിക്കുന്ന രീതിയാണ് പലയിടങ്ങളിലും നടക്കുന്നത്. ഒളവണ്ണ പഞ്ചായത്തിലും പെരുമണ്ണ പഞ്ചായത്തിലും ഉള്‍പ്പെടുന്ന മാമ്പുഴയുടെ തീരങ്ങളില്‍ ബഹുനില കെട്ടിടങ്ങള്‍ക്കായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു. അധികൃതരുടെ അടിയന്തര നിരീക്ഷണങ്ങളും നടപടിയും ഈ വിഷയത്തില്‍ ഉണ്ടായില്ലെങ്കില്‍ തീരത്ത് തീരം ഇല്ലാതാകുന്ന കാലം വിദൂരമല്ലെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."