ജില്ലാ ആശുപത്രിയിലേക്കുള്ള റോഡ് കന്റോണ്‍മെന്റ് അടച്ചു
കണ്ണൂര്‍: കന്റോണ്‍മെന്റ് മേഖലയില്‍ വര്‍ഷങ്ങളായി നാട്ടുകാര്‍ ഉപയോഗിച്ചുവരുന്ന ജില്ലാ ആശുപത്രി റോഡ് കന്റോണ്‍മെന്റ് അധികൃതര്‍ മുള്ളുവേലി ഉപയോഗിച്ച് കെട്ടിയടച്ചു. നേരത്തെ കന്റോണ്‍മെന്റ് അധികൃതര്‍ നാട്ടുകാര്‍ക്ക് വിട്ടുനല്‍കിയിരുന്ന അഞ്ചടി വീതിയും 130 അടി നീളവുമുള്ള പൊതുവഴിയാണ് കെട്ടിയടച്ചത്. പ്രദേശത്ത് പൊലിസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 200 ഓളം കുടുംബങ്ങള്‍ ഉപയോഗിച്ചുവരുന്ന വഴി കൂടിയാണിത്.
കഴിഞ്ഞദിവസം വേലികെട്ടാനെത്തിയ അധികൃതര്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചുപോയിരുന്നു. എന്നാല്‍ ഇന്നലെ വീണ്ടുമെത്തിയ കന്റോണ്‍മെന്റ് അധികൃതര്‍ റോഡിന് കുറുകെ മുള്ളുവേലി കെട്ടുകയായിരുന്നു. ഇതിനിടെ സ്ഥലത്തെത്തിയ നാട്ടുകാരും കന്റോണ്‍മെന്റ് അധികൃതരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.
തുടര്‍ന്ന് തഹസില്‍ദാര്‍ വി.എം സജീവന്‍ ഇടപെട്ടാണ് നാട്ടുകാരെ പിന്തിരിപ്പിച്ചത്. കന്റോണ്‍മെന്റ് അധികൃതര്‍ ഇപ്പോള്‍ വേലികെട്ടട്ടെയെന്നും 27ന് ചേരുന്ന കന്റോണ്‍മെന്റ് ബോര്‍ഡ് യോഗത്തില്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുമെന്നും തഹിസല്‍ദാര്‍ നാട്ടുകാര്‍ക്ക് ഉറപ്പു നല്‍കി.
എന്നാല്‍ സൈനികമേഖലയിലൂടെയുള്ള വഴി വാട്ടര്‍ ടാങ്കിനു സമീപത്തുകൂടെയാക്കി സുരക്ഷ ഉറപ്പുവരുത്തുക മാത്രമാണുണ്ടായതെന്നാണ് കന്റോണ്‍മെന്റ് അധികൃതരുടെ വിശദീകരണം. എം.പിമാര്‍ സ്ഥലത്തില്ലാത്ത സമയത്ത് നിലവിലുള്ള റോഡ് കെട്ടിയടച്ച നടപടി പ്രതിഷേധാര്‍ഹമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. അതേസമയം കന്റോണ്‍മെന്റുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രതിരോധമന്ത്രിയുടെ അധ്യക്ഷതയില്‍ 30ന് എം.പിമാരുടെ യോഗം ചേരും.
കണ്ണൂര്‍ കന്റോണ്‍മെന്റിലെ കച്ചവടക്കാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പി.കെ ശ്രീമതി എം.പി പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനെ നേരിട്ട് കണ്ട് സംസാരിക്കുകയും നിവേദനം നല്‍കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് രാജ്യസഭാ എം.പിമാര്‍ ഉള്‍പ്പെടെയുള്ള എം.പിമാരുടേയും കന്റോണ്‍മെന്റ് ബോര്‍ഡ് വൈസ് പ്രസിഡന്റുമാരുടേയും യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."