സഊദിയില്‍ ലോകോത്തര വിനോദ, സാംസ്‌കാരിക സ്‌പോര്‍ട്‌സ് കേന്ദ്രം വരുന്നു
റിയാദ്: സഊദിയില്‍ ലോകോത്തര നിലവാരമുള്ള സ്‌പോര്‍ട്‌സ് കേന്ദ്രം വരുന്നു. രാജ്യത്തെ ഏറ്റവും വലിയ സാംസ്‌കാരിക, സ്‌പോര്‍ട്‌സ്, വിനോദ നഗരിയായ ഖിദിയ്യയുടെ ശിലാസ്ഥാപനം അടുത്ത ബുധനാഴ്ച നിര്‍വ്വഹിക്കും. 334 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഖിദിയ്യ പദ്ധതിയില്‍ സഫാരി മേഖലയുമുണ്ടാകും. ഇത്തരത്തില്‍ പെട്ട ലോകത്തെ തന്നെ ആദ്യ പദ്ധതിയാകുമിത്. ഉത്തര റിയാദിലായിരിക്കും വിനോദ രംഗത്ത് പുതിയ മുഖം വെളിപ്പെടുത്തുന്ന കേന്ദ്രം സ്ഥാപിക്കുന്നത്.
ലോകത്തെ മുന്‍ നിര അമ്യുസ്‌മെന്റ് പാര്‍ക്ക് കമ്പനിയായ അമേരിക്കയിലെ സിക്‌സ് ഫഌഗ്‌സിന്റെ സഹകരണത്തോടെയാണ് പാര്‍ക്ക് വരുന്നത്. കിരീടാവകാശിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ധനകാര്യ മന്ത്രാലയത്തിന് കീഴിലെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് കരാറില്‍ ഒപ്പു വെച്ചിരുന്നു. സഊദിക്കകത്തും പുറത്തുമുള്ള സന്ദര്‍ശകരെ ആകര്ഷിക്കുന്ന ലോകോത്തര നിലവാരത്തിലുള്ളതായിരിക്കും കിടിയ കേന്ദ്രം. രാജ്യത്തെ ഏറ്റവും വലിയ വിനോദ പദ്ധതിയായ ഇതിന്റെ ഉദ്ഘാടനം 2022 ല്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബില്യണ്‍ കണക്കിന് ഡോളര്‍ ചിലവഴിച്ചു നിര്‍മ്മിക്കുന്ന വിനോദ, സ്‌പോര്‍ട്‌സ് കേന്ദ്രം തൊഴില്‍ വിപണിയിലും പുത്തന്‍ പ്രതീക്ഷകളാണ് സമ്മാനിക്കുന്നത്. നിര്‍മ്മാണ സമയത്ത് വന്‍തൊഴില്‍ സാധ്യത പ്രതീക്ഷിക്കുന്നുണ്ട്. രാജ്യത്ത് നിന്ന് തന്നെ പണം പുറത്തേക്കൊഴുകുന്നത് തടയുന്നതിന്റെ ഭാഗമായി സഊദി ഭരണ കൂടം സകല വിനോദ കേന്ദ്രങ്ങളും സഊദിക്കകത്തു തന്നെ നിര്‍മ്മിക്കാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് ഖിദിയ്യ കേന്ദ്രവും നിര്‍മിക്കുന്നത്. ഓരോ വര്‍ഷവും സഊദി പൗരന്മാര്‍ തന്നെ ബില്ല്യന്‍ കണക്കിന് ഡോളറുകളാണ് വിദേശ രാജ്യങ്ങളിലായി ചിലവഴിക്കുന്നതെന്നാണെന്ന് കണക്കുകള്‍. അത് തടയുകയാണ് ഭരണകൂടത്തിന്റെ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."