കത്‌വ പീഡനം നടന്നത് ക്ഷേത്രത്തില്‍ വച്ചുതന്നെയെന്ന് തെളിവുകള്‍
ജമ്മു: കത്‌വയില്‍ എട്ടു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കെതിരേ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍. ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് വിധേയമാക്കിയ 14 വസ്തുക്കളാണ് ശക്തമായ തെളിവുകളായി മാറുന്നത്.
ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കുട്ടിയെ ക്രൂരബലാത്സംഗത്തിനിരയാക്കിയത് ക്ഷേത്രത്തിനുള്ളില്‍ വച്ചാണെന്ന് ഇതോടെ സ്ഥിരീകരിക്കപ്പെട്ടു. കൊലപാതകം രാജ്യവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തില്‍ ഇതിനെതിരേ സംഘ്പരിവാര്‍ രംഗത്തെത്തിയിരുന്നു. ക്ഷേത്രത്തിനുള്ളില്‍ വച്ചായിരുന്നില്ല പീഡനമെന്ന സംഘ്പരിവാര്‍ നേതാക്കളുടെ വാദം പൊളിയുന്നതാണ് ശാസ്ത്രീയ തെളിവുകള്‍. പെണ്‍കുട്ടിയുടെ രക്തസാമ്പിള്‍, ആന്തരികാവയവങ്ങള്‍, വസ്ത്രങ്ങള്‍, സോപ്പുപൊടി ഉപയോഗിച്ച് പൊലിസ് കഴുകിയ പെണ്‍കുട്ടിയുടെ വസ്ത്രത്തില്‍ നിന്ന് ലഭിച്ച ഒരു തുള്ളി രക്തം, ക്ഷേത്രത്തിനകത്തെ മണ്ണ്, മണ്ണില്‍ ഒട്ടിപ്പിടിച്ചിരുന്ന രക്തം, നാലു പ്രതികളുടെ രക്തസാമ്പിള്‍ അടക്കം 14 വസ്തുക്കളാണ് ഡല്‍ഹി ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്.
ക്ഷേത്രത്തിനുള്ളില്‍ നിന്ന് ലഭിച്ച മുടി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടേതും പ്രതികളുടേതുമാണെന്ന് പരിശോധനയില്‍ കണ്ടെത്തി. ശാസ്ത്രീയ തെളിവുകളിലൂടെ ലഭിച്ച സ്ഥിരീകരണം സംബന്ധിച്ച് അധിക കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."