HOME
DETAILS

വനഭൂമി വിട്ടുനല്‍കി: ചുരം വീതികൂട്ടല്‍ ഒരാഴ്ചയ്ക്കകം

  
backup
April 22 2018 | 03:04 AM

%e0%b4%b5%e0%b4%a8%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b4%bf-%e0%b4%9a%e0%b5%81%e0%b4%b0

 

 


താമരശേരി: ഏറെ വിവാദങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ശേഷം താമരശേരി ചുരം റോഡ് വീതികൂട്ടി നവീകരിക്കുന്നതിനാവശ്യമായ നടപടികള്‍ ആരംഭിച്ചു. വനം വകുപ്പിന്റെ കൈവശമുള്ള രïേ ണ്ടകാല്‍ ഏക്കര്‍ വനം ഭൂമി നാഷനല്‍ ഹൈവേ വിഭാഗത്തിന് അധികൃതര്‍ ഇന്നലെ ചുരത്തില്‍വച്ച് കൈമാറി. രാവിലെ 11ന് ദേശീയപാത ഉദ്യോഗസ്ഥരായ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ജമാല്‍ മുഹമ്മദ്, എ.ഇ എം.പി ലക്ഷ്മണന്‍, ആന്റോ പോള്‍, സലീം, വനം വകുപ്പ് ഉദ്യോഗസ്ഥരായ ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ മനോജ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് രേഖകള്‍ കൈമാറിയത്.
വനം വകുപ്പിനു കീഴിലുള്ള ഭൂമി ലഭ്യമാകാത്തതായിരുന്നു ചുരം വളവുകള്‍ വീതികൂട്ടുന്നതിന് തടസമായത്. ചുരത്തിലെ 1, 3, 5, 6, 7, 8 വളവുകളാണ് ഇതുപ്രകാരം വീതികൂട്ടുക. നേരത്തെ തന്നെ ചുരത്തിലെ മൂന്ന്, അഞ്ച് വളവുകള്‍ വീതികൂട്ടുന്നതിനാവശ്യമായ നടപടികള്‍ നടന്നിരുന്നു. ഇതിനാവശ്യമായ ഫണ്ടïും വകയിരുത്തിയിരുന്നു. കുന്ദമംഗലം മുതല്‍ ലക്കിടി വരെയുള്ള 42 കിലോമീറ്റര്‍ ഭാഗങ്ങള്‍ നവീകരിക്കുന്നതിനായി 17 കോടി രൂപയുടെ അനുമതി നേരത്തെ ലഭിച്ചിരുന്നു. ഇതില്‍ ആറു കോടിയോളം രൂപ ചെലവഴിച്ചാണ് 3, 5 വളവുകള്‍ നവീകരിക്കുന്നത്. ഇതിന്റെ പ്രവൃത്തികള്‍ ഒരാഴ്ചയ്ക്കകം ആരംഭിക്കുമെന്ന് ദേശീയപാതാ അധികൃതര്‍ വ്യക്തമാക്കി.
ചുരത്തിലെ രïണ്ട്, നാല്, ഒന്‍പത് വളവുകള്‍ നേരത്തെ വീതികൂട്ടി ഇന്റര്‍ലോക്ക് ചെയ്തിരുന്നു. വനഭൂമി ലഭിക്കുന്നതിനാവശ്യമായ 32,05,099 രൂപ കഴിഞ്ഞവര്‍ഷം തന്നെ രïണ്ടു തവണകളിലായി സര്‍ക്കാര്‍ കേന്ദ്ര വനം മന്ത്രാലയത്തിനു നല്‍കിയിരുന്നു. പണമടച്ചെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ഭൂമി ഏറ്റെടുക്കുന്നത് നീണ്ടïുപോയി. ഇപ്പോള്‍ കേന്ദ്രാനുമതി ലഭിച്ചതിനാല്‍ പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിക്കാനും സാധിക്കും.
അതേസമയം ആറ്, ഏഴ്, എട്ട് വളവുകളില്‍കൂടി വീതികൂട്ടുന്നതിനായുള്ള ഫïണ്ട് അനുവദിക്കുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തോട് ആവശ്യപ്പെടുമെന്ന് മന്ത്രി ജി. സുധാകരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
നിലവില്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. റോഡ് പൊട്ടിപ്പൊളിഞ്ഞ സമയത്ത് ദിവസവും മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കുന്ന അവസ്ഥയുമുïണ്ടായി.
നിരന്തരമായ പ്രക്ഷോഭങ്ങളും മാധ്യമവാര്‍ത്തകളും കാരണം ദുരന്തനിവാരണ അതോറിറ്റിയുടെ 73 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ചുരത്തില്‍ ടാറിങ് പ്രവൃത്തികള്‍ നടത്തിയത്. നവീകരണം കൂടി പൂര്‍ത്തിയാവുന്നതോടെ ചുരം വഴിയുള്ള ഗതാഗതസൗകര്യം കൂടുതല്‍ മികവുറ്റതായി മാറും. ചുരം വീതികൂട്ടി നവീകരിക്കുന്ന പ്രവൃത്തികള്‍ക്കായി മൊത്തം 75 കോടി രൂപയോളം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിന്റെ അന്വേഷണങ്ങള്‍ക്കായി പത്തുലക്ഷം രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പിച്ചതായും ദേശീയപാതാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  13 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  13 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  13 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  13 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  13 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  13 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  13 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  13 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  13 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  13 days ago