മത്സ്യത്തൊഴിലാളി ഭവന പദ്ധതി: 50 പേര്‍ക്ക് ഭൂരേഖ നല്‍കി
ആലപ്പുഴ: മത്സ്യത്തൊഴിലാളികള്‍ക്കായി ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ഭവന പദ്ധതിയില്‍ ജില്ല ഏറെ മുന്നില്‍. പദ്ധതിയുടെ ആദ്യഘട്ടം, അമ്പലപ്പുഴയില്‍ 50 പേര്‍ക്ക് പ്രമാണം ചെയ്തു ഭൂരേഖകള്‍ കൈമാറി.
മന്ത്രിസഭ വാര്‍ഷികഘോഷങ്ങളുടെ ഭാഗമായി മെയില്‍ 25 കുടുംബങ്ങള്‍ക്ക് കൂടി ഭൂമി വാങ്ങി പ്രമാണം ചെയ്ത് മത്സ്യത്തൊഴിലാളികള്‍ക്ക് വീടിനായി കൈമാറും.
സ്വന്തമായി വീടില്ലാത്തവര്‍ക്കും, വീട് വെയ്ക്കാന്‍ സ്ഥലം ഇല്ലാത്തവര്‍ക്കും, സ്ഥലം വാങ്ങി വീട് നിര്‍മിച്ചു നല്‍കുകയാണ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സര്‍ക്കാരിന്റെ മറ്റ് പദ്ധതി പ്രകാരം നിര്‍മ്മാണം തുടങ്ങി പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത മത്സ്യത്തൊഴിലാളികളുടെ ഭവനങ്ങളും ഈ പദ്ധതി പ്രകാരം പൂര്‍ത്തികരിച്ച് നല്‍കുന്നു.
2014ന്റെ പകുതിയോടെ ആരംഭിച്ച പദ്ധതിയില്‍ 120 അപേക്ഷകള്‍ ലഭിച്ചു. ഇതില്‍ 108 വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പ്രരംഭ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. മെയ് മാസത്തോടെ 80 വീടുകള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ഫിഷറീസ് വകുപ്പ്. പദ്ധതി പ്രകാരം സ്ഥലം വാങ്ങുന്നതിനായി ആറ് ലക്ഷം രൂപയും, വീടുവെയ്ക്കുന്നതിനായി നാല് ലക്ഷം രൂപയുമാണ് ഒരു മത്സ്യത്തൊഴിലാളിക്ക് ലഭിക്കുന്നത്.
ഈ പദ്ധതി പ്രകാരം ഒരു മത്സ്യത്തൊഴിലാളിക്ക് വീടു വെക്കുന്നതിനായി മൂന്ന് സെന്റ് സ്ഥലം വാങ്ങാവുന്നതാണ്. 15 കോടിയാണ് പദ്ധതിക്കായി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ലൈഫ് പദ്ധതി പ്രകാരം വീടു നിര്‍മ്മാണം പൂര്‍ത്തികരിക്കാന്‍ സാധിക്കാത്തവര്‍ക്കും കടല്‍ക്കയറി വീട് നശിച്ചവര്‍ക്കും സുനാമി മൂലം വീട് നഷ്ടപ്പെട്ടവര്‍ക്കും പുതിയ ഭവനം എന്ന സ്വപ്നം ഇതിലൂടെ യാഥാര്‍ത്ഥമാകുന്നു.
കടലില്‍ നിന്നും 50 മീറ്റര്‍ ചുറ്റളവില്‍ക്കഴിയുന്ന മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് പുന:രധിവസിക്കുന്നതിനുള്ള പദ്ധതിയും 2019ലേക്ക് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ സി.പി.അനിരുദ്ധന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."