വാഗാ അതിര്‍ത്തിയില്‍ ഇന്ത്യന്‍ പട്ടാളത്തെ അവഹേളിച്ച് പാക് ക്രിക്കറ്റ് താരം
ചണ്ഡിഗഡ്: വാഗാ അതിര്‍ത്തിയില്‍ പതാകതാഴ്ത്തല്‍ ചടങ്ങിനിടയില്‍ ഇന്ത്യന്‍ സൈന്യത്തെ അവഹേളിച്ച് പാകിസ്താന്‍ ക്രിക്കറ്റ് താരം. പതാക താഴ്ത്തല്‍ ചടങ്ങിനിടയില്‍ ക്രിക്കറ്റ് താരം ഹസന്‍ അലിയാണ് അതിര്‍ത്തി കവാടത്തില്‍ വന്ന് ഇന്ത്യന്‍ പട്ടാളത്തെ നോക്കി അവഹേളിക്കുന്ന രീതിയിലുള്ള പ്രകടനം നടത്തിയത്. ഹസന്‍ അലിക്ക് അതൊരു തമാശ ആയിരുന്നെങ്കിലും ബി.എസ്.എഫ് ഇതിനെ അപമാനിക്കലായിട്ടാണ് കണ്ടത്. വിഷയത്തില്‍ ഔദ്യോഗികമായി തന്നെ എതിര്‍പ്പ് അറിയിക്കാനുള്ള നീക്കത്തിലാണ് ബി.എസ്.എഫ്.കളിക്കളത്തിലും സമാനമായ രീതിയില്‍ വിചിത്രമായ രീതിയില്‍ പ്രവര്‍ത്തിക്കാറുള്ള കളിക്കാരനാണ് ഹസന്‍ അലി. അതിര്‍ത്തിയില്‍ എല്ലാ ദിവസവും ചെയ്യുന്നത് പോലുള്ള ഡ്രില്‍ നടക്കുന്നതിനിടെയാണ് ഹസനും ഇടയ്ക്ക് കയറി പട്ടാളക്കാരന്‍ കാണിക്കുന്നത് പോലെ കാണിക്കാന്‍ ശ്രമിക്കുന്നത്. ഇയാള്‍ക്കൊപ്പം മറ്റൊരാളും ഉണ്ടായിരുന്നെങ്കിലും അയാള്‍ വെറുതെ നില്‍ക്കുകയായിരുന്നു.
പതാക താഴ്ത്തല്‍ ചടങ്ങിനിടെ 40 സെക്കന്റോളം ഇന്ത്യന്‍ പട്ടാളത്തെ അവഹേളിച്ചിട്ടും പാകിസ്താന്‍ പട്ടാളത്തിന്റെ ഭാഗത്തുനിന്ന് ഇയാളെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളൊന്നും ഉണ്ടായില്ല. വാഗാ അതിര്‍ത്തിയിലെ ഈ പരേഡ് കാണാന്‍ നിരവധി പേര്‍ ഇരുരാജ്യങ്ങളില്‍നിന്നും എത്താറുണ്ടെങ്കിലും പട്ടാളക്കാരനല്ലാത്ത ഒരാള്‍ ഇതിനിടയില്‍ ഇത്തരത്തില്‍ പ്രകടനം നടത്തിയത് ഇതാദ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."