മോട്ടറോള മോട്ടോ ജി 6 പരമ്പര സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കി
മോട്ടറോളയുടെ മോട്ടോ ജി 6 പരമ്പര സ്മാര്‍ട്‌ഫോണുകള്‍ പ്രഖ്യാപിച്ചു. ബ്രസീലില്‍ നടന്ന ചടങ്ങിലാണ് ജനപ്രിയ മോഡലിന്റെ പുതിയ പരമ്പര മോട്ടറോള അവതരിപ്പിച്ചിരിക്കുന്നത്.
ഫോണുകള്‍ ഇന്ത്യയില്‍ എപ്പോള്‍ എത്തുമെന്ന് അറിയിച്ചിട്ടില്ലെങ്കിലും അടുത്ത മാസം അവസാനത്തോടെ എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
കഴിഞ്ഞ വര്‍ഷം വിപണിയിലെത്തിയ മോട്ടോ ജി 5, ജി 5 പ്ലസ്, ജി 5 എസ് പ്ലസ് എന്നീ മോഡലുകള്‍ വമ്പന്‍ വിജയമായിരുന്നു.
മോട്ടോ ജി6 പരമ്പരയില്‍ ജി6, ജി6 പ്ലസ്, ജി6 പ്ലേ എന്നിങ്ങനെ മൂന്ന് വാരിയന്റുകളാണുള്ളത്.
ഇനി സവിശേഷതകളിലേക്ക് കടക്കാം..
ഡിസ്‌പ്ലേ
മോട്ടോ ജി 6 പ്ലസില്‍ 1080 പിക്‌സല്‍ റസലൂഷനില്‍ 18:9 അനുപാതത്തിലുള്ള 5.9 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേയാണുള്ളത്. മോട്ടോ ജി 6 പ്ലേയില്‍ കോണിങ് ഗോറില്ല ഗ്ലാസ് പ്രൊട്ടക്ഷനും 5.7 ഇഞ്ച് ഐ.പി.എസ് എല്‍.സി.ഡി ഡിസ്‌പ്ലേയുമാണുള്ളത്. അതേസമയം, മോട്ടോ ജി 6 ല്‍ ഫുള്‍ എച്ച്.ഡി 5.7 ഇഞ്ച് ഐ.പി.എസ് എല്‍.സി.ഡി ഡിസ്‌പ്ലേയുമാണ് നല്‍കിയിരിക്കുന്നത്.
കാമറ
മോട്ടോ ജി 6 പ്ലേയില്‍ സിംഗിള്‍ 13 എം.പി പ്രൈമറി കാമറയാണ് നല്‍കിയിരിക്കുന്നത്. ഇതില്‍ ഫുള്‍ എച്ച്.ഡി വീഡിയോ റെക്കോര്‍ഡിങ് സാധ്യമാണ്. കൂടാതെ ഫേസ് ഡിറ്റക്ഷനും എല്‍.ഇ.ഡി ഫഌഷും നല്‍കിയിട്ടുണ്ട്.
മോട്ടോ ജി 6 ല്‍ 12 എം.പി, 5 എം.പി ഡ്യുവല്‍ കാമറയാണ് നല്‍കിയിരിക്കുന്നത്. മോട്ടോ ജി 6 പ്ലേയുടെ കാമറ സവിശേഷതകള്‍ക്കു പുറമെ ഡ്യുവല്‍ ടോണ്‍ ഡ്യുവല്‍ എല്‍.ഇ.ഡി ഫഌഷും നല്‍കിയിട്ടുണ്ട്.
മോട്ടോ ജി 6 പ്ലസില്‍ 12 എം.പി, 5 എം.പി ഡ്യുവല്‍ കാമറതന്നെയാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതിന്റെ സെന്‍സറുകളില്‍ ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്.
മോട്ടോ ജി 6 എല്ലാ വേരിയന്റുകളിലും ഫുള്‍ എച്ച്ഡി വീഡിയോ, 8 മെഗാപിക്‌സല്‍ കാമറയാണ് നല്‍കിയിട്ടുള്ളത്.
പെര്‍ഫോമന്‍സ്
4000 mAh ബാറ്ററിയാണ് ജി6 പ്ലേയില്‍. 1.4 GHz ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 427 പ്രൊസസറില്‍ 2GB/3GB റാമും 16/32GB സ്റ്റോറേജ് പതിപ്പുകളുമാണ് ജി 6 പ്ലേയ്ക്കുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."