HOME
DETAILS
MAL
മനുഷ്യജീവന് തെരുവുനായകളേക്കാള്‍ വിലയുണ്ടെന്ന് ഹൈക്കോടതി
backup
April 23 2018 | 21:04 PM
കൊച്ചി: സംസ്ഥാനത്ത് തെരുവുനായ ശല്യം വര്‍ധിച്ചു വരികയാണെന്നും മനുഷ്യ ജീവന് തെരുവുനായകളേക്കാള്‍ വിലയുണ്ടെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ആക്രമണകാരികളായ തെരുവുനായകളെ പിടികൂടി പള്ളുരുത്തി പൊലിസ് സ്റ്റേഷനു മുന്നില്‍ കെട്ടിയിട്ട കേസില്‍ സ്ട്രേ ഡോഗ് ഫ്രീ മൂവ്മെന്റ് ചെയര്മാന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ജോസ് മാവേലി, ഡോ. ജോര്‍ജ് സ്ലീബ, ബെന്റ്ലി താടിക്കാരന് എന്നിവര്‍ക്കെതിരേ കൊച്ചി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം സിംഗിള്‍ ബെഞ്ച് റദ്ദാക്കി.
നായകളെ പൊലിസ് സ്റ്റേഷനു മുന്നില്‍ കെട്ടിയിട്ട കേസില്‍ പ്രതികള്‍ ക്രൂരത കാട്ടിയെന്ന് കോടതി കരുതുന്നില്ല. മനുഷ്യരെ രക്ഷിക്കാനാണ് അവര്‍ ഇതു ചെയ്തതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."