സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസിന് നാളെ കൊല്ലത്ത് തുടക്കം
കൊല്ലം: സി.പി.ഐ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് നാളെ കൊല്ലത്ത് തുടക്കമാകും.
കേരളത്തില്‍ നിന്നുള്ള 110 പേര്‍ ഉള്‍പ്പെടെ 900 പ്രതിനിധികള്‍ പങ്കെടുക്കും. പതാക, ദീപശിഖ ജാഥകള്‍ നാളെ വൈകിട്ട് കൊല്ലം കടപ്പാക്കടയില്‍ എത്തിച്ചേരും. തുടര്‍ന്ന് ദേശീയ ജന. സെക്രട്ടറി എസ്. സുധാകര്‍റെഡ്ഡി പതാക ഉയര്‍ത്തും. 26ന് രാവിലെ പത്തിന് കേന്ദ്ര കണ്‍ട്രോള്‍ കമ്മിഷനംഗം സി.എ കുര്യന്‍ പതാക ഉയര്‍ത്തും. 11ന് നടക്കുന്ന പ്രതിനിധിസമ്മേളനം സുധാകര്‍റെഡ്ഡി ഉദ്ഘാടനം ചെയ്യും.
സി.പി.എം ജന. സെക്രട്ടറി സീതാറാം യെച്ചൂരി, ദേബബ്രത ബിശ്വാസ് (ഫോര്‍വേര്‍ഡ് ബ്ലോക്ക്), കിറ്റി ഗോസ്വാമി (ആര്‍.എസ്.പി), പ്രൊവേഷ് ഘോഷ് (എസ്.യു.സി.ഐ), ദീപാങ്കര്‍ ഭട്ടാചാര്യ (സി.പി.ഐ-എം.എല്‍), കാനം രാജേന്ദ്രന്‍ സംസാരിക്കും.
വൈകിട്ട് മൂന്നിന് കരട് രാഷ്ട്രീയ പ്രമേയവും കരട് രാഷ്ട്രീയ റിവ്യൂ റിപ്പോര്‍ട്ടും കരട് സംഘടനാ റിപ്പോട്ടും അവതരിപ്പിക്കും. 27നും 28നും ചര്‍ച്ച നടക്കും. 29ന് പുതിയ ദേശീയ കൗണ്‍സിലിനെയും കണ്‍ട്രോള്‍ കമ്മിഷന്‍ അംഗങ്ങളെയും തെരഞ്ഞെടുക്കും.
സി.പി.എം- സി.പി.ഐ ലയനം വിദൂരസ്വപ്നം: കാനം
കൊല്ലം: സി.പി.എം- സി.പി.ഐ ലയനം വിദൂരസ്വപ്നമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സ്വപ്നം കാണാന്‍ മാത്രമേ ഇക്കാര്യത്തില്‍ കഴിയൂ. അറുപതിലധികം ഇടതുപാര്‍ട്ടികളുണ്ട്.
അവരെയൊക്കെ ഒരു കൂടക്കീഴില്‍ കൊണ്ടുവരിക സാധ്യമല്ല. രാജ്യത്തെ ഇടതുപക്ഷത്തിന് പുതിയ ദിശാബോധം നല്‍കുകയാണ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ലക്ഷ്യം. ഫാസിസത്തിനെതിരേ വിശാല പ്രതിരോധ രാഷ്ട്രീയമാണ് ഉദ്ദേശിക്കുന്നത്. കോണ്‍ഗ്രസുമായി സഖ്യമെന്ന സൂചനപോലും പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരട് പ്രമേയത്തിലില്ല. എന്നാല്‍, രാഷ്ട്രീയ സഖ്യം വന്നുകൂടെന്നില്ല. സി.പി.ഐയുടെ മുഖ്യശത്രു സംഘ്പരിവാറും ആര്‍.എസ്.എസുമാണ്. കെ.എം മാണിയെ മുന്നണിയിലെടുക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് ദേശീയ രാഷ്ട്രീയം ചര്‍ച്ചചെയ്യുന്നിടത്ത് മാണിക്കെന്തുകാര്യമെന്ന് കാനം ചോദിച്ചു.
സി.പി.ഐയുടെ വളര്‍ച്ച കൂടിവരികയാണ്. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയാകാന്‍ തനിക്ക് താല്‍പ്പര്യമില്ല. ഇടതുമുന്നണിയുടെ നയമാണ് പൊലിസ് നടപ്പാക്കുന്നത്. അതിന് എതിരുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."