HOME
DETAILS

വീടുകളില്‍ ആര്‍സിസിബി സ്ഥാപിക്കണമെന്ന് പറയുന്നതിന്റെ കാരണമിതാണ്

  
Avani
December 05 2024 | 14:12 PM

This is the reason why it is said that RCCB should be installed in homes

വീടുകളില്‍ ആര്‍സിസിബി സ്ഥാപിക്കണമെന്നാണ് കെഎസ്ഇബി പറയുന്നത്. വൈദ്യുത ഉപകരണങ്ങളുടെ ലോഹഭാഗങ്ങളില്‍ ഇന്‍സുലേഷന്‍ തകരാറുകൊണ്ടോ മറ്റോ അവിചാരിതമായി വൈദ്യുതപ്രവാഹമുണ്ടായാല്‍ (Earth Leakage), ആ ഉപകരണം പ്രവര്‍ത്തിപ്പിക്കുന്ന വ്യക്തിക്ക് വൈദ്യുതാഘാതമേല്ക്കാന്‍ (Eletcric Shock) വലിയ സാദ്ധ്യതയുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രസ്തുത ഉപകരണത്തിലേക്കും സര്‍ക്യൂട്ടിലേക്കുമുള്ള വൈദ്യുതി പ്രവാഹം ഉടനടി നിര്‍ത്തി വൈദ്യുതാഘാതം ഒഴിവാക്കുന്നതിനുള്ള സംരക്ഷണോപാധിയാണ് RCCB അഥവാ Residual Current Circuit Breaker. നമ്മുടെ നാട്ടില്‍ പൊതുവെ ELCB (Earth Leakage Circuit Breaker) എന്നറിയപ്പെടുന്നത് യഥാര്‍ഥത്തില്‍ RCCB എന്ന ഉപകരണമാണ്. ELCB എന്ന വോള്‍ട്ടേജ് ഓപ്പറേറ്റഡ് ഉപകരണം ഇപ്പോള്‍ പ്രചാരത്തിലില്ല.

ഒരു വൈദ്യുത സര്‍ക്യൂട്ടില്‍ സ്ഥാപിച്ചിരിക്കുന്ന RCCB ഫെയ്‌സിലൂടെയും, ന്യൂട്രലിലൂടെയും വരുന്നതും പോകുന്നതുമായ വൈദ്യുത പ്രവാഹം ഒരുപോലെയാണോ എന്ന് സദാ സമയവും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു. ഇതില്‍ റിംഗ് രൂപത്തിലുള്ള കോറിലായി മൂന്ന് കോയിലുകള്‍ ചുറ്റിയിരിക്കുന്നു. ഒരു കോയില്‍ ഫേസ് ലൈനിന് ശ്രേണിയായും (Series Connection) അടുത്തത് ന്യൂട്രല്‍ ലൈനിന് ശ്രേണിയായും, മൂന്നാമത്തെ കോയില്‍ (Tripping coil) ട്രിപ്പിംഗ് മെക്കാനിസവുമായും ബന്ധിപ്പിച്ചിരിക്കുന്നു. ഫേസ് കോയിലും ന്യൂട്രല്‍ കോയിലും വിപരീതദിശകളില്‍ ചുറ്റിയതിനാല്‍, സാധാരണഗതിയില്‍! (ലീക്കേജില്ലെങ്കില്‍ ഫേസ് കറണ്ടും ന്യൂട്രല്‍ കറണ്ടും തുല്ല്യമായിരിക്കും) ഇരുകോയിലുകളും സൃഷ്ടിക്കുന്ന കാന്തികമണ്ഡലങ്ങള്‍ പരസ്പരം നിര്‍വീര്യമാക്കപ്പെടുന്നു. പരിണിത കാന്തികമണ്ഡലം (Resultant magnetic feild) പൂജ്യമായതിനാല്‍ റിലേ പ്രവര്‍ത്തിക്കുന്നില്ല.

സര്‍ക്കീട്ടില്‍ എവിടെയെങ്കിലും കറണ്ട് ലീക്കേജ് ഉണ്ടായാല്‍, ന്യൂട്രല്‍ കറണ്ടില്‍! വ്യത്യാസം ഉണ്ടാവുകയും പരിണിത കാന്തികമണ്ഡലം (Resultant magnetic feild) വര്‍ദ്ധിക്കുകയും ചെയ്യുന്നു. തല്ഫലമായി റിലേ കോയിലില്‍ ഒരു പൊട്ടന്‍ഷ്യല്‍ വ്യതിയാനം അനുഭവപ്പെടുകയും കോയില്‍! ഉത്തേജിപ്പിക്കപ്പെട്ട് ട്രിപ്പിംഗ് മെക്കാനിസം പ്രവര്‍ത്തിച്ച് വൈദ്യുതബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്യുന്നു. Residual Magnetic Fluxനാല്‍ ട്രിപ്പിംഗ് മെക്കാനിസം പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് ഇതിനെ Residual Current Device എന്ന് വിളിക്കുന്നത്.
വൈദ്യുതി അപകടങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ RCCB വയറിംഗിന്റെ തുടക്കത്തില്‍ തന്നെ! സ്ഥാപിക്കേണ്ടത് അനിവാര്യമാണ്. മികച്ച സുരക്ഷിതത്വത്തിനായി എനര്‍ജി മീറ്റര്‍  കട്ടൗട്ട് ഫ്യൂസ്  RCCB വഴി മെയിന്‍ സ്വിച്ചിലൂടെ DBയിലേക്ക് പ്രധാന വയര്‍ പോകുന്ന തരത്തില്‍ വേണം വയറിംഗ് ചെയ്യാന്‍.

30mA റേറ്റിംഗുള്ള RCCB ആണ് വീടുകളില്‍ ഉപയോഗിക്കേണ്ടതെന്നും ഓര്‍ക്കുക. RCCB യുടെ ടെസ്റ്റ് ബട്ടണ്‍ മാസത്തിലൊരിക്കല്‍ അമര്‍ത്തി, ഉപകരണം നന്നായി പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടതുമുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷൻ സിന്ദൂർ; പാകിസ്ഥാനിൽ ചൈനയുടെ സ്വാധീനം കുറയുന്നു, ചൈനീസ് സൈനിക പ്രതിനിധി സംഘം ഇസ്ലാമാബാദിൽ

National
  •  a day ago
No Image

ഉത്തര കൊറിയൻ ഹാക്കർക്ക് അമേരിക്കയുടെ ഉപരോധം; ഐടി ജോലി തട്ടിപ്പിലൂടെ കിമ്മിനായി പണം ശേഖരിക്കുന്നു

International
  •  a day ago
No Image

കാലിഫോർണിയയിലെ കാട്ടുതീയ്ക്ക് പിന്നിൽ 13 വയസ്സുകാരൻ: അറസ്റ്റ് ചെയ്ത് പൊലിസ്

International
  •  a day ago
No Image

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീയുടെ മരണം; പരിശോധന ഫലം നെഗറ്റീവ്

Kerala
  •  a day ago
No Image

ഇറാഖ്, ലിബിയ ഉൾപ്പെടെ 6 രാജ്യങ്ങൾക്കെതിരെ പുതിയ തീരുവകൾ പ്രഖ്യാപിച്ച് ട്രംപ് ; 'നിങ്ങൾ ഇനി തീരുവ വർദ്ധിപ്പിച്ചാൽ...' എന്ന മുന്നറിയിപ്പ്

International
  •  a day ago
No Image

മഹാരാഷ്ട്രയിൽ സ്കൂളിൽ ആർത്തവത്തിന്റെ പേരിൽ പെൺകുട്ടികളെ വിവസ്ത്രരാക്കി പരിശോധന: പ്രിൻസിപ്പലും ജീവനക്കാരനും അറസ്റ്റിൽ

National
  •  a day ago
No Image

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിന് അന്തിമ അനുമതി

National
  •  a day ago
No Image

ഡൽഹിയിൽ റെഡ് അലർട്ട്: എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ് വിമാനസർവീസുകളെ ബാധിച്ചേക്കാമെന്ന് ഐജിഐ വിമാനത്താവളം യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി

National
  •  a day ago
No Image

കീം റാങ്ക്‌ലിസ്റ്റ് റദ്ദാക്കിയ വിധിക്കെതിരെ അപ്പീല്‍ നല്‍കി കേരള സര്‍ക്കാര്‍; അപ്പീല്‍ നാളെ പരിഗണിക്കും

Kerala
  •  a day ago
No Image

മുൻ ഇപിഎഫ്ഒ ഉദ്യോഗസ്ഥന്റെ 50 ലക്ഷം രൂപയുടെ ആസ്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു

National
  •  a day ago