അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ദളിത് യുവാവിനെ പൊലിസുകാരന് മര്‍ദിച്ചതായി പരാതി
തിരുവനന്തപുരം: വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ദളിത് യുവാവിനെ പൊലിസുകാരന് മര്‍ദിച്ചതായി പരാതി.
വെള്ളംകെട്ടുവിള അരിക്കടമുക്ക് കൃഷ്ണവിലാസത്തില് മഞ്ജുവിന്റെ മകന് വിഷ്ണു(21) വിനാണ് മര്‍ദനമേറ്റത്. ഇതുസംബന്ധിച്ച് വെള്ളംകെട്ടുവിള അരിക്കടമുക്ക് സ്വദേശി ഷിബു എന്ന പൊലിസുകാരനെതിരെ യുവാവിനെ മാതാവ് നേമം പൊലിസില്‍ പരാതി നല്കി. മെയ് 17നുണ്ടായ വാഹനാപകടത്തില്‍ വിഷ്ണുവിന് പരുക്കേറ്റിരുന്നു.
തുടര്‍ന്ന് മെഡിക്കല്‍ കോളജ്, ശാന്തിവിള ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ 30 ന് ആശുപത്രിയില്‍ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെ വീടിന് സമീപത്ത് വച്ച് ഒരു സംഘം പൊലിസുകാര്‍ വിഷ്ണുവിനെ തടഞ്ഞുനിറുത്തി ഒരാളുടെ പേരുവിവരം ചോദിച്ചു. ഇങ്ങനെയൊരാള അറിയില്ലെന്നു പറഞ്ഞപ്പോള്‍ മഫ്തിയിലായിരുന്ന ഷിബു പൊലിസുകാരന് മര്‍ദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.തുടര്‍ന്ന് ഇക്കാര്യം പുറത്ത് പറഞ്ഞാല്‍ കഞ്ചാവ് കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രേ.
ഇക്കാര്യത്തില്‍ കുറ്റക്കാരനായ പൊലിസുകാരനെതിരെ വകുപ്പുതല നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് സിറ്റി പൊലിസ് കമ്മീഷണറെ നേരില്‍ കണ്ട് പരാതി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."