HOME
DETAILS
MAL
വരാപ്പുഴ കസ്റ്റഡി മരണം: മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനെതിരെ മുഖ്യമന്ത്രി
backup
April 24 2018 | 06:04 AM
തിരുവനന്തപുരം: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണം സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ നടത്തിയ പ്രസ്താവനക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കസ്റ്റഡി മരണം ദൗര്‍ഭാഗ്യകരമെന്ന് പറഞ്ഞ മുഖ്യമന്ത്രി അന്വേഷണം ഫലപ്രദമല്ലെന്ന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് സ്വരം കടുപ്പിച്ച് പ്രതികരിച്ചത്. കമ്മീഷന്‍ ചെയര്‍മാന്‍ ആ പണിയെടുത്താല്‍ മതിയെന്ന് മുഖ്യമന്ത്രി
വ്യക്തമാക്കി.
ഒരു കാരണവശാലും മൂന്നാംമുറ അനുവദിക്കില്ല. അന്വേഷണം ഫലപ്രദമായാണ് നടക്കുന്നത്. കൂടുതല്‍ പൊലിസുകാര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടിയെടുക്കും. ലിഗയുടെ സഹോദരിയെ കാണാന്‍ സമ്മതിച്ചില്ലെന്നത് തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."