ആസാറം ബാപ്പു പ്രതിയായ കേസിലെ വിധി ഇന്ന്: മൂന്ന് സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കി
ജോധ്പൂര്‍: വിവാദ ആള്‍ദൈവം അസാറാം ബാപ്പു പ്രതിയായ ബലാത്സംഗക്കേസിലെ വിധി ഇന്ന് ജോധ്പൂര്‍ കോടതി പ്രഖ്യാപിക്കാനിരിക്കെ രാജസ്ഥാന്‍ അടക്കം മൂന്ന് സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം പരിഗണിച്ച് രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട് .
വിധി പുറത്തുവരുന്നതോടെ ഈ സംസ്ഥാനങ്ങളില്‍ അക്രമം ഉണ്ടായേക്കുമെന്ന വിവരത്തെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയത്. അക്രമം ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്തണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ സ്വദേശിനിയായ കൗമാരക്കാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ കേസിലാണ് ജോധ്പൂര്‍ കോടതി വിധി പ്രസ്താവിക്കുന്നത്.
മധ്യപ്രദേശിലെ ആസാറാം ബാപ്പുവിന്റെ ആശ്രമത്തില്‍ താമസിച്ച് പഠിക്കുന്നതിനിടയിലാണ് കൗമാരക്കാരി പീഡനത്തിന് ഇരയാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."