ഐ.സി.സി ലോകകപ്പ് ക്രിക്കറ്റ് 2019 ഇന്ത്യയുടെ ആദ്യ എതിരാളി ദക്ഷിണാഫ്രിക്ക
കൊല്‍ക്കത്ത: ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി അടുത്ത വര്‍ഷം അരങ്ങേറുന്ന ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ആദ്യ മത്സരം കരുത്തരായ ദക്ഷിണാഫ്രിക്കയുമായി. ജൂണ്‍ അഞ്ചിനാണ് മത്സരം അരങ്ങേറുന്നത്.
നേരത്തെ ജൂണ്‍ രണ്ടിനായിരുന്നു ഇന്ത്യയുടെ ആദ്യ മത്സരം നടത്താന്‍ തീരുമാനിച്ചത്. ഐ.പി.എല്‍ കഴിഞ്ഞ് 15 ദിവസത്തെ ഇടവേളയ്ക്ക് ശേഷമേ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് ടീം കളിക്കാനിറങ്ങാവു എന്ന ലോധ കമ്മിറ്റി ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മത്സര ദിവസം മാറ്റുകയായിരുന്നു. ജൂണ്‍ 16ന് ഇന്ത്യ ചിരവൈരികളായ പാകിസ്താനുമായി ഏറ്റുമുട്ടും.
അടുത്ത വര്‍ഷത്തെ ഐ.പി.എല്‍ പോരാട്ടങ്ങള്‍ മാര്‍ച്ചില്‍ ആരംഭിച്ച് മെയില്‍ തീരുന്ന തരത്തിലാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. മാര്‍ച്ച് 29 മുതല്‍ മെയ് 19 വരെയാണ് ഐ.പി.എല്‍ മത്സരങ്ങള്‍. ഇതോടെയാണ് ദിവസം മാറ്റിയത്. മെയ് 30 മുതല്‍ ജൂലൈ 14 വരെ ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായാണ് ലോകകപ്പ് പോരാട്ടങ്ങള്‍ അരങ്ങേറുന്നത്. 12 വേദികളിലായാണ് മത്സരങ്ങള്‍. കൊല്‍ക്കത്തയില്‍ ചേര്‍ന്ന ഐ.സി.സി എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം.
2011ലെ ചാംപ്യന്മാരായ ഇന്ത്യ 2015ല്‍ സെമി വരെയെത്തിയിരുന്നു. നിലവില്‍ ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ടീമുകളില്‍ ഇന്ത്യ മുന്‍പന്തിയിലാണ്. 1992ലെ ലോകകപ്പ് മത്സരങ്ങളുടെ രീതിയിലാണ് അടുത്ത വര്‍ഷത്തെ പോരാട്ടങ്ങള്‍. പത്ത് ടീമുകള്‍ മാറ്റുരയ്ക്കുന്ന റൗണ്ട് റോബിന് രീതിയില്‍ മൊത്തം 48 മത്സരങ്ങള്‍. പ്രാഥമിക റൗണ്ടില്‍ 45 പോരാട്ടങ്ങള്‍ അരങ്ങേറും. ഓരോ ടീമിനും ആദ്യ റൗണ്ടില്‍ ഒന്‍പത് മത്സരങ്ങള്‍ വീതം കളിക്കേണ്ടി വരും.
എല്ലാ ടീമുകളും തമ്മില്‍ പരസ്പരം ഏറ്റുമുട്ടുമെന്ന് ചുരുക്കം. ആദ്യ നാല് സ്ഥാനത്തെത്തുന്ന ടീമുകള്‍ തമ്മില്‍ അടുത്ത ഘട്ടത്തില്‍ ഏറ്റുമുട്ടും. ഇതില്‍ വിജയിക്കുന്ന രണ്ട് ടീമുകള്‍ തമ്മില്‍ ഫൈനലും അരങ്ങേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."