സുപ്രഭാതം 'ഉപരിപഠനം' പുറത്തിറങ്ങി
കോഴിക്കോട്: പുതുതലമുറയുടെ അഭിരുചികളും ആഗ്രഹങ്ങളും തിരിച്ചറിയാനുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി സുപ്രഭാതം 'ഉപരിപഠനം' പുറത്തിറങ്ങി.
കോഴ്‌സുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, സ്‌കോളര്‍ഷിപ്പ് നേടാനുള്ള വഴികള്‍, മികച്ച സ്ഥാപനങ്ങളെക്കുറിച്ചുള്ള വിരങ്ങള്‍ എന്നിവ അടങ്ങിയ പതിപ്പില്‍ കേരളത്തിലെ പ്രമുഖ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ അനുഭവക്കുറിപ്പുകളും ചേര്‍ത്തിട്ടുണ്ട്. പ്രമുഖ സാഹിത്യകാരന്‍മാരുടെ ലേഖനങ്ങളും പതിപ്പിലുണ്ട്.
സുപ്രഭാതം ഹെഡ് ഓഫിസില്‍ നടന്ന ചടങ്ങില്‍ പി. അബൂബക്കര്‍ സിദ്ദീഖ് ഐ.എ.എസ് (മൈന്‍ കമ്മിഷണര്‍ ആന്‍ഡ് സ്‌പെഷല്‍ സെക്രട്ടറി, ഡിപാര്‍ട്ട്‌മെന്റ് ഓഫ് മൈനിങ് ആന്‍ഡ് ജിയോളജി, ജാര്‍ഖണ്ഡ്) ജി.ടെക് മാനേജിങ് ഡയറക്ടര്‍ മെഹ്‌റൂഫ് മണലൊടിക്ക് നല്‍കി പ്രകാശനം ചെയ്തു.
അഭിരുചി, വ്യക്തിത്വം, താല്‍പര്യം എന്നിവ നോക്കിയാണ് വിദ്യാര്‍ഥികള്‍ കോഴ്‌സുകള്‍ തെരഞ്ഞെടുക്കേണ്ടതെന്ന് അബൂബക്കര്‍ സിദ്ദീഖ് പറഞ്ഞു.
കുറഞ്ഞകാലംകൊണ്ട് സുപ്രഭാതത്തിന് മുഖ്യധാരാ പത്രങ്ങള്‍ക്കൊപ്പം എത്താനായതായും അദ്ദേഹം പറഞ്ഞു.സുപ്രഭാതം മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര്‍ അധ്യക്ഷനായി. ഡയരക്ടര്‍ പി.കെ മുഹമ്മദ്, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എ. സജീവന്‍, അസോസിയേറ്റ് എഡിറ്റര്‍ പി.പി മൂസ എന്നിവര്‍ സംസാരിച്ചു.
ഡെപ്യൂട്ടി സി.ഇ.ഒ ഐ.എം അബ്ദറഹ്മാന്‍ സ്വാഗതവും 'ഉപരിപഠനം' എഡിറ്റര്‍ ഹംസ ആലുങ്ങല്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."