ഉന്നതതല യോഗം ചേര്‍ന്നു
റിയാദ്: സഊദിയില്‍ തന്ത്രപ്രധാനമായ 12 മേഖലകളില്‍ സഊദിവല്‍ക്കരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തൊഴില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗംചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. സഊദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയ ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ ഒന്‍പത് സര്‍ക്കാര്‍ വകുപ്പുകളിലെ പ്രതിനിധികള്‍ പങ്കെടുത്തു.
സഊദിവല്‍ക്കരണം നടപ്പാക്കുന്നതിന് അവലംബിക്കുന്ന സംവിധാനങ്ങളെക്കുറിച്ച് യോഗം വിശകലനം ചെയ്തു. സ്വയംതൊഴില്‍ പദ്ധതിയെന്നോണം സ്വന്തംനിലക്ക് സ്ഥാപനങ്ങള്‍ ആരംഭിക്കുന്ന സഊദി യുവാക്കള്‍ക്ക് വായ്പകള്‍ നല്‍കുന്നതിന് സ്ഥിരം സംവിധാനമുണ്ടാക്കുന്നതിനെക്കുറിച്ചും പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് നിയമനം ഉറപ്പു നല്‍കുന്ന തൊഴില്‍ പരിശീലന പദ്ധതി ആരംഭിക്കുന്നതിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.
സ്വദേശികള്‍ക്കിടയില്‍ തൊഴിലില്ലായ്മ വര്‍ധിച്ച പശ്ചാത്തലത്തിലാണ് പുതുതായി പന്ത്രണ്ടു മേഖലകളില്‍ സഊദിവല്‍ക്കരണം നടപ്പാക്കാന്‍ തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."