മുസ്ലിം- ക്രിസ്ത്യന്‍ സഹകരണം വര്‍ധിപ്പിക്കാന്‍ ധാരണ
ജിദ്ദ: മുസ്ലിം- ക്രിസ്ത്യന്‍ സഹകരണം വര്‍ധിപ്പിക്കാന്‍ വത്തിക്കാനും മുസ്ലിം വേള്‍ഡ് ലീഗും ധാരണയിലെത്തി. ഉഭയകക്ഷിതാല്പര്യമുള്ള വിഷയങ്ങളില്‍ സഹകരിക്കുന്നതിനുള്ള കരാറില്‍ ഇരുപക്ഷവും ഒപ്പുവച്ചു.
സഊദി അറേബ്യ സന്ദര്‍ശിക്കുന്ന വത്തിക്കാന്‍ പ്രതിനിധി കര്‍ദിനാള്‍ ജീന്‍ ലൂയിസ് തൗറാനും മുസ്ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറല്‍ മുഹമ്മദ്ബിന്‍ അബ്ദുല്‍ കരീം അല്ഇസ്സയുമാണ് കൂടിക്കാഴ്ച നടത്തിയത്. സല്മാന് രാജാവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ഇത്. മതങ്ങള്‍ തമ്മിലെ സംവാദവും സൗഹൃദവും ദൃഢമാക്കലാണ് പ്രധാന ലക്ഷ്യം. ഇരുപക്ഷത്തെയും രണ്ടംഗങ്ങള്‍ വീതമുള്ള സമിതി എല്ലാവര്‍ഷവും യോഗംചേര്‍ന്ന് പ്രവര്‍ത്തനം വിലയിരുത്തും.
അതേസമയം, ക്രിസ്ത്യന്‍ പള്ളികള്‍ തുറക്കാന്‍ സഊദി ഭരണകൂടവും വത്തിക്കാനിലെ കത്തോലിക്കാ സഭയും തമ്മില്‍ ധാരണയായതായുള്ള വാര്‍ത്തകള്‍ തെറ്റെന്ന് സഊദി ആന്റി റൂമേഴ്സ് അതോറിറ്റി അറിയിച്ചു.
സഊദിയില്‍ ക്രിസ്ത്യന്‍ പള്ളി സ്ഥാപിക്കാനുള്ള ആവശ്യവുമായല്ല വത്തിക്കാന്‍ പ്രതിനിധി റിയാദില്‍ എത്തിയതെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."