തെര. കമ്മിഷന് സ്വയംഭരണാവകാശം നല്‍കരുതെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് സ്വയംഭരണാവകാശം നല്കുന്നതിനെതിരേ കേന്ദ്രസര്‍ക്കാര്‍. പൂര്‍ണ സ്വയംഭരണാവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കമ്മിഷന് നല്കിയ ഹരജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിച്ചത്.
തെരഞ്ഞെടുപ്പ് കമ്മിഷന് സ്വയംഭരണാധികാരം നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഫെബ്രുവരി 19ന് സുപ്രിം കോടതി നിര്‍ദേശം നല്‍കിയിരുന്നു. വിഷയത്തില്‍ നേരത്തെ കോടതി അറ്റോര്‍ണി ജനറലിന്റെ അഭിപ്രായം തേടിയിരുന്നു. അതനുസരിച്ച് അന്ന് കേസ് പരിഗണിച്ചപ്പോള്‍ തന്നെ ഇക്കാര്യത്തില്‍ തനിക്ക് വ്യത്യസ്ത അഭിപ്രായമുണ്ടെന്ന് എ.ജി കെ.കെ വേണുഗോപാല്‍ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ ആദ്യം കേന്ദ്രസര്‍ക്കാറിന്റെ നിലപാട് ആവശ്യപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട വാദം കേള്‍ക്കല്‍ തന്നെ അയോഗ്യമാണെന്നും ഇത് പൊതുതാല്പര്യമാണെന്ന് ബോധ്യപ്പെടുത്തുന്നതില്‍ ഹരജിക്കാര്‍ പരാജയപ്പെട്ടുവെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. സംസ്ഥാനങ്ങളെയും ലോക്സഭയേയും പോലെ തെരഞ്ഞെടുപ്പ് കമ്മിഷനും സെക്രട്ടേറിയറ്റ് വേണമെന്ന് കമ്മിഷന് നല്കിയ ഹരജിയില്‍ പറയുന്നുണ്ട്. എന്നാല്‍ ഇതിനെ സര്‍ക്കാര്‍ എതിര്‍ക്കുന്നു. തെരഞ്ഞെടുപ്പ് കമ്മിഷനെ സംസ്ഥാനങ്ങളോടും ലോക്സഭയോടും താരതമ്യം ചെയ്യാനാകില്ലെന്നും സംസ്ഥാനങ്ങളും ലോക്സഭയും നിയമനിര്‍മാണ സഭയുടെ ഭാഗമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ഡി. വൈ ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ശക്തി വര്‍ധിപ്പിക്കുന്നതിനും തെരഞ്ഞെടുപ്പിന്റെ പരിശുദ്ധി നിലനില്‍ത്തുന്നതിനും പുതിയ ചട്ടക്കൂട് നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മിഷന് സമ്പൂര്‍ണ സ്വയംഭരണാധികാരം നല്‍കണമെന്ന് വ്യക്തമാക്കി .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."