പ്രവാസികളെ സഹായിക്കാന്‍ പെന്ഷന് പദ്ധതിയുമായി വാട്സ്ആപ് കൂട്ടായ്മ
തിരുന്നാവായ: പ്രവാസികളെ സഹായിക്കാന്‍ പെന്ഷന് പദ്ധതിയുമായി വാട്സ്ആപ് കൂട്ടായ്മ. പുറത്തൂര്‍ 'എന്റെ ഗ്രാമം' വാട്സ്ആപ് കൂട്ടായ്മയുടെ നേതൃത്വത്തില്ലാണ് ഈ വേറിട്ട കാരുണ്യ പ്രവര്‍ത്തനങ്ങള്‍.
മൂന്ന് വര്‍ഷത്തിലധികം പ്രവാസജീവിതം നയിച്ചവരും സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവര്‍ക്കുമാണ് ഈ കൂട്ടായ്മ കൈതാങ്ങാവുന്നത്. സര്‍ക്കാറില്‍ നിന്നോ ഇതര വകുപ്പുകളില്‍ നിന്നോ പെന്ഷന് കൈപ്പാറ്റാത്തവര്ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. മെയ് മാസം മുതലാണ് പദ്ധതി നടപ്പിലാക്കുന്നത്.
പൂരിപ്പിച്ച അപേക്ഷകള്‍ മെയ് അഞ്ചിനകം ലഭിക്കണം. പുറത്തൂര്‍ പഞ്ചായത്ത് ബഡ്സ് സ്കൂള്‍, പുറത്തൂര്‍ ഗവ. യുപി സ്കൂള്‍, പുറത്തൂര്‍ സി.എച്ച്.സി തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ഭൂമി വാങ്ങികൊടുക്കുന്നതില്‍ സഹായിക്കാനും കൂട്ടായ്മക്ക് സാധിച്ചതായി അവര്‍ പറഞ്ഞു. ലൈഫ് പദ്ധതിയുമായി സഹകരിച്ച് വീട് വച്ചുളള തയാറെടുപ്പിലാണ് കൂട്ടായ്മ. സി.പി കുഞ്ഞി മൂസ ചെയര്‍മാനും വിനോദ് പുഞ്ചത്ത്, സലാം പുറത്തൂര്‍ വൈസ് ചെയര്മാന്മാരുമായി 33 അംഗ കമ്മിറ്റി ഇതിനായി പ്രവര്‍ത്തിച്ചുവരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."