ദേശീയപാത വികസനം: തുരുത്തി കോളനി നിവാസികള്‍ കുടില്‍ കെട്ടി സമരത്തിലേക്ക്
പാപ്പിനിശ്ശേരി: ദേശീയ പാതാ ബൈപാസ് നിര്‍മാണത്തിന്റെ ഭാഗമായി കുടിയൊഴിപ്പിക്കല്‍ ഭീഷണിയിലായ പാപ്പിനിശ്ശേരി തുരുത്തിയിലെ കോളനി നിവാസികള്‍ കുടില്‍ കെട്ടി സമരത്തിലേക്ക്. 27 ന് രാവിലെ മുതല്‍ നിര്‍ദ്ദിഷ്ട ബൈപാസിനായി സര്വേഎടുത്ത ഭാഗത്താണ് പ്രത്യക്ഷ സമരം തുടങ്ങുന്നത്. കോളനിയിലെ എല്ലാ വിഭാഗം ജനങ്ങളേയും അണിനിരത്താനാണ് കര്‍മസമിതിയുടെ ശ്രമം. നിലവില്‍ ദേശീയ പാതയിലെ വേളാപുരം മുതല്‍ വളപട്ടണം പാലം വരെയുള്ള ഭാഗത്ത് പാത നാല് വരി യോ ആറ് വരി യോ ആക്കി പാത വികസിപ്പിക്കാന്‍ സൗകര്യ മുണ്ടായിട്ടും എന്തിനാണ് പട്ടിക ജാതി കോളനി നിവാസികളുടെ കുടിലുകള്‍ക്ക് മധ്യത്തിലൂടെ ബൈപാസ് നിര്‍മ്മിക്കുന്നത് എന്നാണ് കോളനി നിവാസികള്‍ ചോദിക്കുന്നത്. തുരുത്തിയിലെ 25 വീടുകളും അവരുടെ നാനൂറ് വര്‍ഷം പഴക്ക മുള്ള ആരാധനാ കേന്ദ്രവും കുടിയൊഴിപ്പിക്കലിന്റെ ഭാഗമായി മണ്ണിനടിയിലാകും. ബൈ പാസ് സര്‍വ്വേയുടെ ഭാഗമായി നടന്ന ആദ്യ ഘട്ട സര്‍വേകളിലൊന്നും ഈ പ്ര ദേശം ഉള്‍പ്പെട്ടിരുന്നില്ല. ഏറ്റവും അവസാനം പുറത്ത് വിട്ട അലൈന്‍മെന്റിലാണ് 'എസ്' ആകൃതിയില്‍ പുതിയ ബൈപാസ് രൂപ രേഖ പുറത്ത് വന്നത്. ഒരു കാരണവശാലും തങ്ങളുടെ കിടപ്പാടം നഷ്ടപ്പെടുത്തിയുള്ള ബൈപാസ് നിര്‍മ്മാണം അനുവദിക്കില്ല യെന്ന ഉറച്ച നിലപാടിലാണ് കോളനി നിവാസികള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."