ചന്തിരൂര്‍ ഹയര്‍ സെക്കന്‍ഡറിയില്‍ എന്‍ട്രന്‍സ് മോട്ടിവേഷന്‍ ക്ലാസ്
അരൂര്‍: ചന്തിരൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മെഡിക്കല്‍, എന്‍ജിനിയറിംഗ് എട്രന്‍സ് കോച്ചിങ്ങിനുവേണ്ടിയുള്ള മോട്ടിവേഷന്‍ ക്ലാസ് തുടങ്ങി.
ജില്ലാ കളക്ടര്‍ ടി.വി.അനുപമ ഐ.എ.എസ്. ക്ലാസ് ഉദ്ഘാടനം ചെയ്തു. ഉപരിപഠനത്തിന് തെരഞ്ഞെടുക്കുമ്പോള്‍ രക്ഷിതാക്കളുടെ ഇടപെടലുണ്ടാവണം.
കുട്ടികളുടെ അഭിരുചിക്ക് അനുയോജ്യമായ കോഴ്‌സുകള്‍ തെരഞ്ഞെടുക്കണം. കോഴ്‌സുകളുടെ ഗുണദോഷവശങ്ങള്‍ അവര്‍ക്ക് മനസിലാക്കി കൊടുക്കണം. അതിനു സാധിക്കാത്ത രക്ഷിതാക്കള്‍ അധ്യാപകരുടെ സഹായം തേടണം.
കളക്ടര്‍ പറഞ്ഞു. അരൂര്‍ നിയോജക മണ്ഡലത്തിലെ രണ്ട് സ്‌കൂളുകളിലാണ് സൗജന്യ കോച്ചിംഗ് ക്ലാസ് നടക്കുന്നത്. ചന്തിരൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലും വടുത ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലും.
കഴിഞ്ഞവര്‍ഷം 34 കുട്ടികള്‍ മെറിറ്റ് ലിസ്റ്റില്‍ അഡ്മിഷന്‍ ലഭിച്ചു. തുടര്‍ച്ചയായി മുന്നാംവര്‍ഷമാണ് ക്ലാസ് നടക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് വേണ്ടിയാണ് കോഴ്‌സ് നടത്തുന്നത്.
രാവിലെ 9 മുതല്‍ 4 വരെയാണ് ക്ലാസ്. എ.എം.ആരിഫ് എം.എല്‍.എ, സബ്ബ് കളക്ടര്‍ വി.ആര്‍.കൃഷ്ണ തേജു ഐ.എ.എസ്, അനിതാ സാംസണ്‍, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് അല്‍ഫോന്‍സാ സീന, എ.ഇ.ഒ.ആസാദ്, കരുണാകരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."