ബൈപാസ് റോഡ് യാഥാര്‍ഥ്യമാക്കണം
ചാരുംമൂട്: കായംകുളം-പുനലൂര്‍ സംസ്ഥാന ഹൈവേയിലെ നൂറനാടുമായി പന്തളം മണികണ്ഠന്‍ ആള്‍ത്തറ വഴി കടന്നു പോകുന്ന എം.സി.റോഡിനെ ബന്ധിപ്പിക്കുവാന്‍ കഴിയുന്ന നിര്‍ദിഷ്ട ബൈപാസ്‌റോഡ് യാഥാര്‍ത്ഥ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.
ആലപ്പുഴ ജില്ലയെ പത്തനംതിട്ടയുമായി ബന്ധിപ്പിച്ചു കടന്നു പോകുന്ന റോഡ് യാഥാര്‍ത്ഥ്യമാക്കിയാല്‍ തിരക്കേറിയ പന്തളം ജങ്ഷനില്‍ പ്രവേശിക്കാതെ കോട്ടയം ഭാഗത്തേക്ക് എളുപ്പമെത്താം. കായംകുളം, മാവേലിക്കര ഭാഗത്തു നിന്നും രോഗികളുമായി കോട്ടയം മെഡിക്കല്‍ കോളജിലേക്കും തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജുകളിലേക്കും എളുപ്പമെത്താന്‍ ഇത് വളരെയധികം സഹായിക്കും. നൂറനാട്ടുള്ള രണ്ട് സ്വകാര്യ എന്‍ജിനീയറിങ് കോളജിലേക്കും ബൈപാസ് വളരെയധികം പ്രയോജനം ചെയ്യും.
നിര്‍ദിഷ്ട റോഡ് രണ്ട് പാര്‍ലമെന്റ് മണ്ഡലങ്ങളിലൂടെയും പന്തളം നഗരസഭയിലൂടെയുമാണ് കടന്നുപോകുന്നത്. ഈ ബൈപാസ് യാഥാര്‍ത്ഥ്യമാക്കണമെന്നും പദ്ധതി ഗ്രാം സഡക് യോജനയില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കുടശനാട് തിരുമണിമംഗലം ക്ഷേത്ര ഉപദേശക സമിതി കേന്ദ്രത്തിനു നിവേദനം നല്‍കിയിരുന്നു.
കത്ത് ലഭിച്ച പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നും ആറു മാസം മുന്‍പ് കേരളാ സ്റ്റേറ്റ്‌റൂറല്‍ റോഡ് ഡവലപ്‌മെന്റ് ഏജന്‍സിയുടെ ചീഫ് എന്‍ജിനീയര്‍ക്ക് കൈമാറിയതായി വിവരാവകാശ രേഖയില്‍ പറയുന്നു.
എന്നാല്‍ ചീഫ് എന്‍ജിനീയറിന്റെ ഭാഗത്തു നിന്നും നാളിതുവരെ നടപടി ഉണ്ടായി കാണുന്നില്ലന്നും ആയിരക്കണക്കിനു ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ബൈപ്പാസിന്റെ പണി ഉടന്‍ ആരംഭിക്കണമെന്നും പദ്ധതി പ്രദേശത്തെ കര്‍ഷകരും നാട്ടുകാരും ആവശ്യപ്പെട്ടു.
പ്രസിദ്ധമായ കരിങ്ങാലി പുഞ്ച വഴി കടന്നു പോകുന്ന ബൈപ്പാസ് യാഥാര്‍ത്ഥ്യമായാല്‍ കരിങ്ങാലി പുഞ്ചയുടെ മനോഹാരിത ടൂറിസം മേഖലക്ക് ഒരു മുതല്‍ക്കൂട്ടുമാകും. മാവേലിക്കരയുടെ എം എല്‍ എ.ആര്‍.രാജേഷും, അടൂര്‍ എം എല്‍ എ ചിറ്റയം ഗോപകുമാറും ഇതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."