അവഗണനയുടെ കാല്‍ നൂറ്റാണ്ട് പിന്നിടുന്ന പാലത്തില്‍ റീത്ത് സമര്‍പ്പിച്ചു
പറവൂര്‍: ദേശീയപാത 17ല്‍ ചെറുപാലത്തിനു സമാന്തരമായി നിര്‍മിച്ച പാലം അവഗണനയുടെ കാല്‍നൂറ്റാണ്ട് പിന്നിടുന്നു. വരാപ്പുഴ മൂത്തകുന്നം പുതിയ റോഡിനായി ഏറ്റെടുത്തിരിക്കുന്ന സ്ഥലത്തു മുറവന്‍തുരുത്തിലാണ് പാലം പണി അവസാനിച്ചിട്ടും അപ്രോച്ച് റോഡു നിര്‍മാണം നടക്കാതെ കിടക്കുന്നത്. എന്‍.എച്ച് 17ല്‍ 30 മീറ്ററില്‍ നിന്നും 45 മീറ്ററാക്കി നിര്‍മാണം തുടങ്ങാന്‍ സാധിക്കുകയുള്ളൂവെന്ന അധികാരികളുടെയും ജനപ്രതിനിധികളുടെയും നിലപാടാണ് അരനൂറ്റാണ്ടായി റോഡ് നിര്‍മാണം തടസമായിട്ടുള്ളത്. നിലവിലെ സാഹചര്യത്തില്‍ റോഡു നിര്‍മാണത്തിനായി ഏറ്റെടുത്തിരിക്കുന്ന സ്ഥലങ്ങങള്‍ കാടുകയറി ഇഴജന്തുകളുടെ വാസ സ്ഥലമായി മാറിയിരിക്കുകയാണ്. രാത്രികാലങ്ങളില്‍ ഈ പ്രദേശങ്ങലൂടെ സഞ്ചരിക്കാന്‍ സമീപപ്രദേശത്തുള്ളവര്‍ക്ക് ഭയമാണ്.
വരാപ്പുഴ, മൂത്തകുന്നം ദേശിയപാത അപകടക്കെണിയായിട്ട് കാലങ്ങള്‍ എറെയായി. ഒട്ടേറെ ജീവനുകളാണ് ഇവിടെ പൊലിഞ്ഞിട്ടുണ്ട്. അംഗവൈകല്യം സംഭവിച്ച കണക്കുകള്‍ വെറെയും. അധികാരികളുടെ നിസംഗത മനോഭാവം ഉപേക്ഷിച്ച് എത്രയും വേഗം റോഡു നിര്‍മാണം തുടങ്ങണമെന്നും ജനപ്രതികളുടെ അനാസ്ഥ അവസാനിപ്പിക്കണമെന്നും അവശ്യപ്പെട്ട് ലാറ്റിന്‍ കാത്തലിക് ഫെഡറേഷന്‍ പറവൂര്‍ നിയോജകമണ്ഡലംകമ്മറ്റി(എല്‍.സി.എഫ്)യുടെ ആഭിമുഖ്യത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത പാലത്തില്‍ റീത്ത് സമര്‍പ്പിച്ചു പ്രതിഷേധിച്ചു.
മടപ്ലാതുരുത്ത് ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ തുരുത്തിപുറം മാര്‍ക്കറ്റ് പരിസരത്തു നിന്നും ജാഥയായാണ് പാലത്തിനരികില്‍ എത്തിയത്. പ്രതിഷേധ സമരം ലാറ്റിന്‍ കാത്തലിക് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി വില്യം പോള്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം സെക്രട്ടറി ഷീന്‍ വില്യംസ് അധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് ജോസ് മനക്കില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പര്‍ ഇ.പി ജോസഫ് സംസ്ഥാന കൗണ്‍സിലര്‍ ആന്റണി കോണത്ത്, യൂത്ത് കോഡിനേറ്റര്‍ സാജുപുത്തന്‍വീട്ടില്‍, ഷൈന്‍ വര്‍ഗീസ് കളത്തില്‍, ജോബി പൈനേടത്ത്, സെബാസ്റ്റ്യന്‍ കുറുപ്പശേരി, ഡോമനിക്, ജോര്‍ജ് കോട്ടുവള്ളി, ക്ലീറ്റസ് കുറുപ്പശ്ശേരി, സെന്‍സ്ലാവോസ് കാനപ്പിള്ളി, ഡേവിസ്‌കുരിശിങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."