കുട്ടിയെ മര്‍ദിച്ച എസ്.ഐ നഷ്ടപരിഹാരം നല്‍കണം കേസെടുക്കാനും ന്യൂനപക്ഷ കമ്മിഷന്‍ ഉത്തരവിട്ടു
ആലുവ: പതിനാറുകാരനെ അകാരണമായി കസ്റ്റഡിയിലെടുക്കുകയും മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ എസ്.ഐയോട് നഷ്ടപരിഹാരം നല്‍കാന്‍ ന്യൂനപക്ഷ കമ്മിഷന്‍ ഉത്തരവിട്ടു. ഫോര്‍ട്ടുകൊച്ചി എസ്.ഐ ആയിരുന്ന ആന്റണി ജോസഫ് നെറ്റോക്കാണ് 22,000 രൂപ പിഴ വിധിച്ചു സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ പി.കെ ഹനീഫ ഉത്തരവിട്ടത്. എസ്.ഐക്കെതിരേ ക്രിമിനല്‍ കേസെടുക്കാനും എറണാകുളം സിറ്റി പൊലിസ് കമ്മിഷണറോട് കമ്മിഷന്‍ നിര്‍ദേശിച്ചു. ഫോര്‍ട്ടുകൊച്ചി സ്വദേശി എ.ബി ഡേവിഡിന്റെ പരാതിയിലാണ് എസ്.ഐയോട് നഷ്ടപരിഹാരം നല്‍കാന്‍ കമ്മിഷന്റെ നിര്‍ദേശം. കഴിഞ്ഞ വര്‍ഷം ജൂലൈ ആറിന് ഫോര്‍ട്ടുകൊച്ചിയിലാണ് കേസിനാസ്പദമായ സംഭവം. സൈക്കിളില്‍ വരികയായിരുന്ന ഡേവിഡിന്റെ മകന്‍ എഡ്വിന്‍ ഡേവിഡിനെ എസ്.ഐ ആയിരുന്ന ആന്റണി ജോസഫ് നെറ്റോ വഴിയില്‍ തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയായിരുന്നുവെന്നാണ് കേസ്. തുടര്‍ന്ന് സ്‌റ്റേഷനിലേക്ക് കൊണ്ടു പോകുകയും മര്‍ദനം തുടര്‍ന്നെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് എഡ്വിന്‍ എട്ടു ദിവസം കരുവേലിപ്പടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു.
ഇത് ചൂണ്ടിക്കാണിച്ച് എഡ്വിന്റ പിതാവ് എസ്.ഐക്കെതിരേ പരാതി നല്‍കിയതിനെ തുടര്‍ന്ന് നെറ്റോയെ മരട് സൗത്ത് സ്‌റ്റേഷനിലേക്ക് സ്ഥലം മാറ്റുകയും കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ വളരെ ദുര്‍ബലമായ വകുപ്പുകള്‍ മാത്രമാണ് ചുമത്തിയതെന്ന് ഡേവിഡ് ആരോപിക്കുന്നു. തുടര്‍ന്നാണ് ഡേവിഡ് ന്യൂനപക്ഷ കമ്മിഷനെ സമീപിച്ചത്. സംഭവത്തില്‍ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പു സെക്രട്ടറി ഉടന്‍ തന്നെ തീരുമാനമെടുക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു. എസ്.ഐക്കെതിരേ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും കുട്ടികളുടെ അവകാശ സംരക്ഷണ നിഷേധവും ഉള്‍പ്പെടുത്തി കേസെടുക്കാന്‍ എറണാകുളം സിറ്റി പൊലിസ് കമ്മിഷണറോട് കമ്മിഷന്‍ നിര്‍ദേശിച്ചു. വരാപ്പുഴയിലെ ഹര്‍ത്താല്‍ ദിനത്തില്‍ വാഹനം തടയുകയും പിഞ്ചു കുഞ്ഞിന് ചികിത്സ നിഷേധിക്കുകയും ചെയ്ത 50 ഹര്‍ത്താല്‍ അനുകൂലികള്‍ ക്കെതിരെ കുന്നുകര സ്വദേശി ഷാഫി നല്‍കിയ പരാതിയില്‍ കമ്മിഷന്‍ കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."