'അടുത്ത അധ്യായന വര്‍ഷത്തിനകം 5000 ക്ലാസ് മുറികള്‍ ഹൈടെക്കാകും'
കഠിനംകുളം: അടുത്ത അധ്യായന വര്‍ഷത്തിനകം സംസ്ഥാനത്തെ സ്‌കൂളുകളില്‍ 45000 ക്ലാസ് മുറികള്‍ ഹൈടെക്കാകുമെന്ന് മന്ത്രി ടി.എം തോമസ് ഐസക്ക് പറഞ്ഞു. പൊതുവിദ്യാലയങ്ങളെ അന്തരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ അടിസ്ഥാന സൗകര്യവിസന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കഴക്കൂട്ടം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ചൂറില്‍ കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകള്‍ നവീകരിക്കും. ഇതിന്റെ മുന്നോടിയായിട്ടാണ് ആയിരത്തോളം കുട്ടികള്‍ പഠിക്കുന്ന കഴക്കൂട്ടം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 5.69കോടി രൂപ മുടക്കി അന്തരാഷ്ടനിലവാരത്തിലുള്ളസ്‌കൂളാക്കി മാറ്റുന്നതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സ്‌കൂളുകളില്‍ നിലവിലുള്ള കംപ്യുട്ടര്‍ ലാബുകള്‍ക്ക് പുറമെ എട്ടുമുതല്‍ 12വരെയുള്ള ക്‌ളാസുകളില്‍ കംപ്യൂട്ടര്‍ ഉപയോഗിച്ചുള്ള പഠനത്തിന് സൗകര്യമൊരുക്കും.
വിദ്യാലയങ്ങള്‍ നവീകരിക്കുന്നത് പോലെ തന്നെ കേരളത്തിലെ മുഴുവന്‍ ആശുപത്രികളും മെച്ചപ്പെടുത്തും അതിന്റെ ഭാഗമായി എല്ലാ ജില്ലാആശുപത്രികളിലും ക്യാന്‍സര്‍ ചികിത്സ, താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കും.
കേരളത്തിലെ തെക്കേ അറ്റംമുതല്‍ വടക്കേ അറ്റംവരെയുള്ള തീരദേശ റോഡുകള്‍ 12മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുകയുംഇതിനോട് ചേര്‍ന്ന് തന്നെ വിദേശികളെയും മറ്റും ആകര്‍ഷിക്കുന്നതിന് തുറമുഖങ്ങളെ ബന്ധപ്പെടുത്തി സൈക്കിള്‍ ട്രാക്കും നിര്‍മിക്കുമെന്ന് മന്ത്രി പറഞ്ഞു. കൂടാതെ ദേശീയപാത നാലുവരിയാക്കുക തന്നെ ചെയ്യും. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, മാത്യു ടി.തോമസ്. പൊഫ്ര. സി.രവീന്ദ്രനാഥ്, ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി, മേയര്‍ വി.കെ പ്രശാന്ത്, എം.എല്‍.എമാരായ ഡി.കെ മുരളി. ബി.സത്യന്‍, കെ.അന്‍സലന്‍, ഡോ.ഉഷാടൈറ്റസ്, എ. ഷാജഹാന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."