HOME
DETAILS
MAL
തണ്ണീര്‍ത്തടം നികത്തി സി.പി.ഐ ഓഫിസ്; പ്രതിഷേധം ശക്തം
backup
April 27 2018 | 05:04 AM
പേരാമ്പ്ര: തണ്ണീര്‍ത്തടം നിരത്തി പേരാമ്പ്രയില്‍ സി.പി.ഐ ഓഫിസ് നിര്‍മിച്ചതില്‍ വ്യാപക പ്രതിഷേധം ഉയരുന്നു. പേരാമ്പ്ര പഞ്ചായത്തിലെ ആറാം വാര്‍ഡില്‍പെട്ട പൈതോത്ത് റോഡിലാണ് ഇരുനില കെട്ടിടം പണിതത്. കെട്ടിടം നിര്‍മിക്കുന്നതിനായി പഞ്ചായത്തില്‍ നല്കിയ അപേക്ഷ സ്വീകരിച്ചിരുന്നില്ല. പഞ്ചായത്ത് അനുമതി ലഭിക്കാതെ വന്നതോടെ ഭരണസ്വാധീനം ഉപയോഗിച്ച് കെട്ടിടം പണിയുകയായിരുന്നു.
മെയ് ആറിന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന ആവള നാരായണന്, എം. കുമാരന് മാസ്റ്റര്‍ സ്മാരക മന്ദിരമാണ് വിവാദത്തിലായത്. കഴിഞ്ഞദിവസം വിവാദനിര്മാണത്തിനെതിരെ യൂത്ത് ലീഗ് നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.
എന്നാല്‍ പ്രസ്തുത ഭൂമി തണ്ണീര്‍ത്തട നിയമത്തില്‍ വരുന്ന പ്രദേശത്തല്ലെന്ന് സി.പി.ഐ നേതൃത്വം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."