നായയെ കൊന്ന് കിണറ്റിലിട്ട സംഭവം; പൊലിസ് പ്രതികളെ സഹായിക്കുന്ന നിലപാടെന്ന്
മാനന്തവാടി: പയ്യംപള്ളി പാല്‍വെളിച്ചത്ത് താമസിക്കുന്ന കണ്ണോലിക്കല്‍ സുനില്‍കുമാറിന്റെ കിണറ്റില്‍ നായയെ കൊന്നിട്ടതുമായി ബന്ധപ്പെട്ട് മാനന്തവാടി പൊലിസില്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതില്‍ ദുരുഹതയുണ്ടെന്ന് സി.പി.ഐ മാനന്തവാടി ലോക്കല്‍ കമ്മിറ്റി വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. കഴിഞ്ഞ മാര്‍ച്ച് 20നാണ് വേനല്‍ക്കാലത്ത് സമീപത്തുള്ള വീട്ടുകാര്‍ക്ക് ഉള്‍പ്പെടെ പ്രയോജനം ചെയ്യുന്ന കിണറ്റില്‍ സാമൂഹികദ്രോഹികള്‍ നായയെ കൊന്നിട്ടത്. സംഭവം ദിവസം തന്നെ മാനന്തവാടി സി.ഐക്ക് പരാതി നല്‍കിയിരുന്നു.
എന്നാല്‍ പൊലിസ് കേസ് അന്വേഷണം ബാഹ്യ സമ്മര്‍ദ്ദത്തിന് വഴങ്ങി മരവിപ്പിച്ചിരിക്കുകയാണ്. സുനില്‍കുമാറിന്റെ തോട്ടത്തില്‍ അനുവാദമില്ലാതെ രഹസ്യമായി വന്യമൃഗങ്ങളെ വേട്ടയാടുന്നതിന് വൈദ്യുതി ലൈനില്‍ നിന്നും വൈദ്യുതി മോഷ്ടിച്ച് ഷോക്ക് ലൈന്‍ സ്ഥാപിച്ചതിനെ എതിര്‍ത്തതിന്റെ പ്രതിഷേധമാണ് നായെ കിണറ്റില്‍ കൊന്നിടുന്നതിന് ക കരാണമായതെന്നും ഇതും അന്വേഷണ വിധേയമാക്കണമെന്നും ഇത്തരത്തില്‍ ഷോക്ക്ലൈന് സ്ഥാപിക്കുന്നതിന് വന്ന സംഘത്തില്‍ തോല്‍പ്പെട്ടി വൈല്‍ഡ് ലൈഫിലെ താല്കാലിക വച്ചറും ഉണ്ടയിരുന്നതായും ഇവരുടെ പേരും പൊലിസിന് കൈമാറിയിരുന്നുവെന്നും നേതാക്കള്‍ പറഞ്ഞു.
പ്രതികളെ ഉടന്‍ പിടികൂടത്തപക്ഷം മാനന്തവാടി പോലിസ് സ്റ്റേഷന് മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ നടത്തുമെന്ന് സി.പി.ഐ മാനന്തവാടി ലോക്കല്‍ സെക്രട്ടറി കെ.പി വിജയന്, സുനില്‍കുമാര്‍, പി.പി പ്രദീപന്, കെ..എന്‍ ശശിധരന്, കെ സജീവന് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."