HOME
DETAILS

കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറിനല്‍കിയിട്ടില്ല: സി.ബി.എസ്.ഇ

  
backup
April 27 2018 | 18:04 PM

%e0%b4%95%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%9a%e0%b5%8b%e0%b4%a6%e0%b5%8d%e0%b4%af


കൊച്ചി: സി.ബി.എസ്.ഇയുടെ പത്താംക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറിനല്‍കിയെന്ന പരാതി ശരിയല്ലെന്ന് അധികൃതര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. കോട്ടയം മൗണ്ട് കാര്‍മല്‍ വിദ്യാനികേതന്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയായ അമീയ സലിം നല്‍കിയ ഹരജിയിലാണ് സി.ബി.എസ്.ഇ വിശദീകരണം നല്‍കിയത്.
മാര്‍ച്ച് 28ന് നടത്തിയ കണക്ക് പരീക്ഷയില്‍ തനിക്ക് പഴയ ചോദ്യപേപ്പറാണ് ലഭിച്ചതെന്നും ഇതറിയാതെ താന്‍ പരീക്ഷയെഴുതി എന്നുമാണ് ഹരജിക്കാരിയുടെ പരാതി. എന്നാല്‍ ചോദ്യപേപ്പര്‍ മാറിയ വിവരം വിദ്യാര്‍ഥിനി ഇന്‍വിജിലേറ്ററെ അറിയിച്ചില്ലെന്നും 2016ല്‍ തന്റെ സഹോദരന്‍ എഴുതിയ പരീക്ഷയുടെ ചോദ്യപേപ്പറുമായെത്തി പരീക്ഷ എഴുതിയതാകാമെന്നും സി.ബി.എസ്.ഇ അധികൃതര്‍ ആരോപിക്കുന്നു. വിദ്യാര്‍ഥിനിയുടെ ആരോപണം ശരിയല്ലാത്തതിനാല്‍ ഹരജി തള്ളണമെന്നും വിശദീകരണത്തില്‍ പറയുന്നു.പരീക്ഷയുടെ വിവരങ്ങള്‍ പിന്നീട് കൂട്ടുകാരുമായി പങ്കുവയ്ക്കുമ്പോഴാണ് ചോദ്യപേപ്പര്‍ മാറിയ വിവരം അറിഞ്ഞതെന്നും പ്രിന്‍സിപ്പലിന് പരാതി നല്‍കിയെന്നും ഹരജിയില്‍ പറയുന്നുണ്ട്. ഹരജി വെള്ളിയാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  16 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  16 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  16 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  16 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  16 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  16 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  16 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  16 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  16 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  16 days ago