എസ്.സി, എസ്.ടി നിയമ ഭേദഗതി
ന്യൂഡല്‍ഹി: എസ്.സി, എസ്.ടി അതിക്രമം തടയല്‍ നിയമത്തില്‍ ഭേദഗതി വരുത്തി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച സുപ്രിംകോടതി ഉത്തരവിനെതിരേ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പുനപരിശോധന ഹരജിയില്‍ അടുത്ത മാസം മൂന്നിന് വാദം കേള്‍ക്കാന്‍ സുപ്രിംകോടതി തീരുമാനിച്ചു.
ഹരജിയുമായി ബന്ധപ്പെട്ട് രേഖാമൂലം നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും വിഷയത്തില്‍ കഴിയുന്നതും നേരത്തെ വാദം കേള്‍ക്കണമെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിന്റെ അഭ്യര്‍ഥന പ്രകാരം ജസ്റ്റിസുമാരായ എ.കെ ഗോയല്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് അടുത്ത ആഴ്ച പരിഗണിക്കാമെന്ന് അറിയിച്ചത്. രേഖാമൂലം നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചതിന് ശേഷം ഈ വിഷയം പരിഗണിക്കാമെന്ന് സുപ്രിംകോടതിയുടെ അവസാന ഉത്തരവിന്റെ അവസാന വരിയില്‍ പറഞ്ഞിരുന്ന കാര്യം അറ്റോര്‍ണി ജനറല്‍ ഇന്നലെ കോടതിയുടെ ശ്രദ്ധയില്‍പെടുത്തി. താന്‍ ഇതിനകം നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും കൂടാതെ, നാലു സംസ്ഥാനങ്ങള്‍ പുനപരിശോധനാ ഹരജികള്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും അതിനാല്‍ തങ്ങള്‍ക്ക് ഒരു തിയതി നല്‍കണമെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു. 1989ലെ എസ്.സി, എസ്.ടി ആക്ട് ദുരുപയോഗം തടയുന്നതിനാണ് മാര്‍ച്ച് 20ന് സുപ്രിംകോടതി മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."