ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് ട്രെയിന്‍ തടഞ്ഞു
അങ്ങാടിപ്പുറം: രാജ്യത്ത് അടിക്കടിയുണ്ടാകുന്ന ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അങ്ങാടിപ്പുറത്ത് നിലമ്പൂര്‍ ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയ്ന്‍ പതിനഞ്ച് മിനിറ്റോളം ട്രാക്കില്‍ തടഞ്ഞിട്ടു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് പ്രതിഷേധം.
ഉപരോധം പി. രാധാകൃഷണന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. റിയാസ് മുക്കോളി അധ്യക്ഷനായി. ആര്.പി.എഫ് സി.ഐയുടെ നേതൃത്വത്തില്‍ പൊലിസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു. പിന്നീട് ജാമ്യത്തില്‍ വിട്ടു. സി.കെ ഹാരിസ്, പി. നിധീഷ്, കെ.എസ് അനീഷ്, ഒടുവില്‍ അഷ്റഫ്, ബാവ പാറടി, യാക്കൂബ് കുന്നപ്പള്ളി, ഇസ്ലാഹ് പി.എസ് അബ്ബാസ് പള്ളിപ്പുറം, ജയകൃഷണന് ചെമ്പ്രശ്ശേരി, മുരളി അങ്ങാടിപ്പുറം, മൊയ്തു അങ്ങാടിപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."