HOME
DETAILS

ക്ലാസിനിടെ സഹപാഠിയോട് സംസാരിച്ചതിന് വിദ്യാർഥിക്ക് അധ്യാപകന്റെ ക്രൂര മർദനം; ഒൻപതാം ക്ലാസുകാരന്റെ തോളെല്ലിന് പരിക്ക്

  
Ajay
December 05 2024 | 15:12 PM

A student was brutally beaten by a teacher for talking to a classmate during class A ninth grader injured his shoulder

കോഴിക്കോട്: ക്ലാസ് എടുക്കുന്നതിനിടെ സഹപാഠിയോട് സംസാരിച്ചെന്ന് ആരോപിച്ച് വിദ്യാർഥിയെ മർദിച്ചെന്ന പരാതിയിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തു. മേപ്പയൂർ ഗവ.ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ഹൈസ്കൂൾ വിഭാഗം ഗണിത അധ്യാപകന്‍ കെ സി അനീഷിനെയാണ് അന്വേഷണ വിധേയമായി 14 ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.

ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുടെ രക്ഷിതാവ് നല്‍കിയ പരാതിയിലാണ് നടപടിയെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച ക്ലാസ് മുറിയില്‍ വച്ച് വിദ്യാർഥിയെ മര്‍ദിച്ചെന്നാണ് പരാതി. മര്‍ദനത്തെ തുടര്‍ന്ന് വിദ്യാര്‍ഥിയുടെ തോളെല്ലിന് പരുക്കുണ്ടെന്നും ചികിത്സയിലാണെന്നും രക്ഷിതാവും പ്രധാന അധ്യാപകനും അറിയിച്ചിരുന്നു. വടകര ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിലും അധ്യാപകൻ വിദ്യാർഥിയെ മർദിച്ചതായി‌ സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അധ്യാപകനെ സസ്‌പെൻഡ് ചെയ്യുന്നതെന്ന് ഡിഡിഇ ഉത്തരവില്‍ വ്യക്തമാക്കുന്നു.

ക്ലാസ് നടക്കുന്നതിനിടെ സഹപാഠിയോട് സംസാരിച്ചതിനാണ് കുട്ടിയെ അടിച്ചതെന്ന് പിതാവ് പറഞ്ഞു. കൈകൊണ്ട് തോളെല്ലിന് അടിക്കുകയും കൈ മടക്കി ഇടിക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. തുടർന്ന് സഹപാഠികളാണ് വിവരം ക്ലാസ് അധ്യാപികയെ ഉൾപ്പെടെയുള്ളവരെ അറിയിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യൂറോപ്പിൽ വൻ കാട്ടുതീ പടരുന്നു:  ഫ്രാൻസിൽ വിമാനത്താവളം അടച്ചു;  സ്പെയിനിൽ 18,000 ആളുകളോട് വീടിനുള്ളിൽ തുടരാൻ നിർദേശം പോർച്ചുഗലിൽ 284 മരണങ്ങൾ 

International
  •  2 days ago
No Image

തിരുവനന്തപുരത്തെ ഹോട്ടലുടമയുടെ കൊലപാതകം; ഒളിവിൽ പോയ രണ്ട് ഹോട്ടൽ തൊഴിലാളികൾ പിടിയിൽ

Kerala
  •  2 days ago
No Image

ദേശീയ പണിമുടക്ക്; സർവകലാശാലാ പരീക്ഷകൾ മാറ്റിവച്ചു, പുതിയ തീയതികൾ പിന്നീട് അറിയിക്കും

Kerala
  •  2 days ago
No Image

വിമാനത്തിന്റെ എഞ്ചിനിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

International
  •  2 days ago
No Image

മധ്യപ്രദേശിൽ തലയറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി; നരബലിയെന്ന് സംശയം

National
  •  2 days ago
No Image

ലോകം മാറി, നമുക്ക് ഒരു ചക്രവർത്തിയെ വേണ്ട; ബ്രിക്സ് താരിഫ് ഭീഷണിയിൽ ട്രംപിനോട് ബ്രസീൽ പ്രസിഡൻ്റ്

International
  •  2 days ago
No Image

ആമസോൺ ബേസിനിലെ പരിസ്ഥിതി കുറ്റകൃത്യങ്ങൾക്കെതിരെ ‘ഗ്രീൻ ഷീൽഡ്’ ഓപ്പറേഷൻ നയിച്ച് യുഎഇ; 94 പേർ അറസ്റ്റിൽ; 64 മില്യൺ ഡോളറിന്റെ ആസ്തികൾ പിടിച്ചെടുത്തു.

uae
  •  2 days ago
No Image

നായയുടെ മുന്നറിയിപ്പ്: ഹിമാചൽ മണ്ണിടിച്ചിലിൽ 63 പേർക്ക് രക്ഷ

Kerala
  •  2 days ago
No Image

അക്കൗണ്ടുകൾ നിരോധിക്കാൻ ഉത്തരവിട്ടില്ല, റോയിട്ടേഴ്‌സിനെ അൺബ്ലോക്ക് ചെയ്യാൻ എക്സ് 21 മണിക്കൂർ വൈകി': ഇന്ത്യ

National
  •  2 days ago
No Image

2025ൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒമ്പത് പ്രധാന യുഎഇ വിസ മാറ്റങ്ങളും അപ്‌ഡേറ്റുകളും; കൂടുതലറിയാം

uae
  •  2 days ago