കയ്യൂര്‍-ചീമേനി പഞ്ചായത്തില്‍ 2384 കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍
ചെറുവത്തൂര്‍: മുഴുവന്‍ കുട്ടികളെയും പൊതുവിദ്യാലയങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കയ്യൂര്‍-ചീമേനി പഞ്ചായത്തില്‍ നടത്തിയ കുട്ടികളുടെ കണക്കെടുപ്പ് പൂര്‍ത്തിയായി. പഞ്ചായത്തിലെ 6100 വീടുകളില്‍ 350 സ്ക്വാഡുകളായി തിരിഞ്ഞാണു വിദ്യാഭ്യാസ സര്‍വേ നടത്തിയത്. മൂന്നിനും 15നും ഇടയില്‍ പ്രായമുള്ള 3541 കുട്ടികളാണ് പഞ്ചായത്തിലുള്ളത്. ഇതില്‍ 2384 കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്നു.
1910 കുട്ടികള്‍ സര്‍ക്കാര്‍ സ്കൂളിലും 474 കുട്ടികള്‍ എയ്ഡഡ് സ്കൂളുകളിലും പഠിക്കുമ്പോള്‍ 354 കുട്ടികളാണ് അണ് എയ്ഡഡ് സ്കൂളുകളില്‍ പഠിക്കുന്നത്. അണ് എയ്ഡഡ് സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികളെ പൊതുവിദ്യാലയങ്ങളില്‍ എത്തിക്കാനുള്ള പദ്ധതികളാണ് പഞ്ചായത്ത് വിദ്യാഭ്യാസ സമിതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി മേയ് മൂന്നു മുതല്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ സ്പെഷല്‍ ഗ്രാമസഭകള്‍ ചേരും.
കുട്ടികളെ വിദ്യാലയത്തില്‍ എത്തിക്കുക എന്നതിനൊപ്പം ഓരോ പൊതുവിദ്യാലയത്തേയും മികവിലേക്ക് ഉയര്‍ത്തുന്നതിനുള്ള തനതുപരിപാടികളും ചര്‍ച്ച ചെയ്യും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള പോസ്റ്റര്‍ പ്രചരണവും തുടങ്ങി. പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് കെ. ശകുന്തള നിര്‍വഹിച്ചു. കെ.വി ഗംഗാധര വാര്യര്‍, കൈനി കുഞ്ഞിക്കണ്ണന്, കെ.എം അനില്‍കുമാര്‍, കെ.പി രജനി, കെ. രതീശന്, രാമകൃഷ്ണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."