ഭരണഘടനാ ബാധ്യത നിറവേറ്റുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ മാത്രം ജുഡീഷ്യറി ഇടപെടും: ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: ഭരണഘടനാപരമായ ബാധ്യതകള്‍ നിറവേറ്റുന്നതില്‍ സര്‍ക്കാരുകള്‍ പരാജയപ്പെട്ടാല്‍ മാത്രമാണ് ജുഡീഷ്യറി ഇടപെടുകയെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍. സര്‍ക്കാര്‍ അവരുടെ ജോലി ചെയ്യുന്നുണ്ടെങ്കില്‍ കോടതി ഇടപെടില്ലെന്നും ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
സര്‍ക്കാരും സര്‍ക്കാര്‍ ഏജന്‍സികളും അവരുടെ ജോലികള്‍ അല്ലെങ്കില്‍ ബാധ്യതകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെടുന്നെന്നു കണ്ടാല്‍ ഉറപ്പായും ജുഡീഷ്യറി ഇടപെട്ട് അതിന്റെ ഭരണഘടനാപരമായ ബാധ്യത നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.
ജുഡീഷ്യറി പലതിലും അനാവശ്യമായി ഇടപെടുന്നെന്ന കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോപണം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍, സര്‍ക്കാര്‍ സര്‍ക്കാരിന്റെ ജോലി ചെയ്താല്‍ അതുണ്ടാകില്ലെന്നും നിരാശയുണ്ടാകുമ്പോഴാണ് ജനം കോടതിയെ സമീപിക്കുന്നതെന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.
കോടതികളില്‍ ഒട്ടേറെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയപ്പോള്‍, ഇക്കാര്യം നേരത്തേ പ്രധാനമന്ത്രിയുമായി ഒട്ടേറെ തവണ സംസാരിച്ചതായും കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും അദ്ദേഹം മറുപടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."