മാതാവും മക്കളും കൊല്ലപ്പെട്ട സംഭവം: പ്രധാനമന്ത്രിക്കും ഡല്‍ഹി ഗവര്‍ണര്‍ക്കുമെതിരേ കെജ്രിവാള്
ന്യൂഡല്‍ഹി: ബ്രഹ്മപുരിയില്‍ അന്‍പതു വയസായ സ്ത്രീയും അവരുടെ രണ്ടു പെണ്‍കുട്ടികളും കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ണര്‍ നജീബ് ജങ് എന്നിവര്‍ക്കെതിരേ ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള് രംഗത്ത്.
ഇവിടെ എന്താണ് സംഭവിക്കുന്നതെന്നു മനസിലാക്കാനും കൃത്യമായ നടപടിയെടുക്കാനും ഇരുവരും തയാറാകണം. ഡല്‍ഹി പൊലിസിന്റെ നിയന്ത്രണം സംസ്ഥാന സര്‍ക്കാരിനു വിട്ടുനല്‍കണമെന്ന് എ.എ.പി നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഇപ്പോള്‍ ഡല്‍ഹി പൊലിസ്.
ഒന്നുകില്‍ തന്റെ നിയന്ത്രണത്തിലുള്ള പൊലിസിനെക്കൊണ്ട് എന്തെങ്കിലും നടപടിയെടുപ്പിക്കാന്‍ നരേന്ദ്രമോദി തയാറാകണമെന്നും അല്ലെങ്കില്‍ ഡല്‍ഹി പൊലിസിന്റെ നിയന്ത്രണം സംസ്ഥാന സര്‍ക്കാരിനു വിട്ടുനല്‍കണമെന്നും കെജ്രിവാള് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."