നെല്‍വയല്‍; കേന്ദ്ര നീക്കത്തിനെതിരേ വി.എസിന്റെ കത്ത്
തിരുവനന്തപുരം: 2008ലെ 'കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം' അട്ടിമറിക്കുന്ന കേന്ദ്ര നീക്കത്തിനെതിരേ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സംസ്ഥാന കൃഷിമന്ത്രി വി.എസ് സുനില്‍ കുമാറിന് വി.എസ് അച്യുതാനന്ദന് കത്തുനല്‍കി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ കരട് നീര്‍ത്തട ചട്ടത്തിലൂടെ രാജ്യത്തെ നീര്‍ത്തടങ്ങളുടെ മരണമണി മുഴങ്ങിക്കഴിഞ്ഞുവെന്നാണ് പരിസ്ഥിതി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 2010ലെ ചട്ടം 4(2) അനുസരിച്ച് തണ്ണീര്‍ത്തടങ്ങളില്‍ കേന്ദ്രാനുമതി കൂടാതെ വലിയതോതിലുള്ള ഇടപെടലുകള്‍ക്ക് സാദ്ധ്യതയില്ലായിരുന്നു. എന്നാല്‍ പുതിയ ചട്ടം ഇതിലെല്ലാം വെള്ളം ചേര്‍ത്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പുതിയ കേന്ദ്ര ചട്ടത്തെക്കുറിച്ച് സംസ്ഥാനത്തിന്റെ ആശങ്കകളും അഭിപ്രായങ്ങളും കേന്ദ്രത്തെ അടിയന്തിരമായി അറിയിക്കേണ്ടതുണ്ടെന്ന് വിഎസ് കത്തില്‍ ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."