വാര്‍ഡ് ശുചിത്വ ദിനം ആചരിച്ചു
നരിക്കുനി: പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പന്നിക്കോട്ടൂരില്‍ വാര്‍ഡ് ശുചിത്വ ദിനം ആചരിച്ചു. വാര്‍ഡ് മെമ്പര്‍ നിഷാ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി വൃക്ഷത്തൈകള്‍ നടുകയും അങ്ങാടി ശുചീകരണവും നടന്നു. കെ.കെ മൈമൂന, എം.പി ഷൈനി, എന്‍. ബാലകൃഷ്ണന്‍, ബാലന്‍ നായര്‍, എം.പി ഭാനുമതി, ടി.പി ഉഷ, ബി.സി റഷീദ് നേതൃത്വം നല്‍കി.
നരിക്കുനി: താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പ്രകൃതിശാസ്ത്ര അധ്യാപകര്‍ക്ക് സാമൂഹ്യ സാംസ്‌കാരിക കൂട്ടായ്മയായി ഗ്രീന്‍ പ്ലാറ്റ്‌ഫോം രൂപീകരിച്ചു.
സിറാജുദ്ദീന്‍ പന്നിക്കോട്ടൂര്‍ അശോകമരം നട്ട് ഉദ്ഘാടനം ചെയ്തു. ഷജില്‍ ബാലുശ്ശേരി അധ്യക്ഷനായി. പാഠപുസ്തകത്തിനപ്പുറത്ത് വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമാകുന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക, പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ ജനകീയ വല്‍ക്കരിക്കുക, ശാസ്ത്ര നേട്ടങ്ങള്‍ പൊതു ജനങ്ങളില്‍ എത്തിക്കുക എന്നീ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ രൂപരേഖ തയാറാക്കി. വിജയന്‍ പേരാമ്പ്ര, ബൈജു കോക്കല്ലൂര്‍, കെ. ശോഭന, ഫാബി മറിയം, എം.ജെ സില്‍വി, ഷൈനി അഗസ്റ്റിന്‍ സംസാരിച്ചു. സാബിന്‍ കോടഞ്ചേരി സ്വാഗതവും പ്രമോദ് അവിടനല്ലൂര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."