ആത്മസംസ്‌കരണം റമദാന്റെ ലക്ഷ്യം: വി.കെ ഇബ്രാഹിംകുഞ്ഞ്
ആലുവ: ആത്മവിശുദ്ധി നേടുക എന്നതാണ് റമദാന്റെ ലക്ഷ്യമെന്നും 30 ദിനരാത്രങ്ങളിലൂടെ ഓരോരുത്തരും ആത്മസംസ്‌കരണം നടത്താന്‍ തയ്യാറാവണമെന്നും വി.കെ ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ അഭിപ്രായപ്പെട്ടു.
എസ്.കെ.എസ്.എസ്.എഫ് റമദാന്‍ ക്യാംപയിനിന്റെ ജില്ലാതല ഉദ്ഘാടനവും കുറവെറ്റ് ഇസ്‌ലാമിക് കൗണ്‍സിലിന്റെ സഹായത്തോടെയുള്ള ജില്ലാ റിലീഫിന്റെ വിതരണവും എന്‍.എ.ഡി പുള്ളാലിക്കരയില്‍ ശൈഖുനാ കോയക്കുട്ടി ഉസ്താദ് നഗറില്‍ നിര്‍വഹിച്ച് സംസ്‌കരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തത്തെ സ്‌നേഹിക്കുന്നത് പോലെ സഹോദരങ്ങളോടും സ്‌നേഹം വേണമെന്ന പ്രവാചകന്റെ അധ്യാപനത്തെ ഉള്‍ക്കൊണ്ടുകൊണ്ടാണ് എസ്.കെ.എസ്.എസ്.എഫ് ഇത്തരത്തിലുള്ള റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മതപരമായ കാര്യങ്ങളില്‍ എന്ന പോലെ സാമൂഹിക മേഖലകളിലും എസ്.കെ.എസ്.എസ്.എഫ് ലോകത്തിന് തന്നെ മാതൃകയാണെന്നും അജയ്യമായ നേതൃത്വമാണ് ഇതര പ്രസ്ഥാനങ്ങളില്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് നടത്തുന്ന പരിസ്ഥിതി കാംപയിനിനെ എം.എല്‍.എ പ്രത്യേകം അഭിനന്ദിച്ചു.
പരിസ്ഥിതിയെക്കുറിച്ചുള്ള ഇസ്‌ലാമികമാനം പൊതുസമൂഹത്തിന് മനസ്സിലാക്കി കൊടുക്കാന്‍ കാംപയിനിന് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഷെഫീഖ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സംഗമത്തില്‍ പുള്ളാലിക്കര ശാഖ എസ്.കെ.എസ്.എസ്.എഫിന്റെ റിലീഫ് വിതരണം എടത്തല പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം അബൂബക്കര്‍ നിര്‍വഹിച്ചു.
വല്ലപ്പുഴ ദാറുന്നജാത്ത് ലക്ചറര്‍ സഈദ് ഹുദവി മുഖ്യപ്രഭാഷണം നടത്തി. സമസ്തയുടേയും പോഷകസംഘടനകളുടെയും നേതാക്കളായ എം.എം അബൂബക്കര്‍ ഫൈസി, കെ.എം ബഷീര്‍ ഫൈസി, കെ.ടി അബ്ദുള്ള മൗലവി, പി.എസ് ഹസൈനാര്‍ മൗലവി, ടി.എ ബഷീര്‍, പി.എം ഫൈസല്‍, നൗഫല്‍ കുട്ടമശ്ശേരി, ടി.എം അലി, സിയാദ് ചെമ്പറക്കി, എം.ബി മുഹമ്മദ്, കെ.കെ അബ്ദുള്ള, ബാബു ചാലയില്‍, സുബൈര്‍ പുള്ളാലിക്കര തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ അനസ് വിരിപ്പില്‍ സ്വാഗതവും എസ്.കെ.എസ്.എസ്.എഫ് ജില്ലാ ട്രഷറര്‍ മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."