അത്യാഹിത വിഭാഗത്തില്‍ വൈദ്യുതി നിലച്ചു; രോഗികള്‍ ദുരിതത്തിലായി
അമ്പലപ്പുഴ: അത്യാഹിത വിഭാഗത്തില്‍ വൈദ്യുതി നിലച്ചു. രോഗികളും ബന്ധുക്കളും ദുരിതത്തിലായി. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ശസ്ത്രക്രിയ വിഭാഗം അത്യാഹിത വിഭാഗത്തില്‍ ഇന്നലെ രാത്രി 7.30 ഓടെയായിരുന്നു വൈദ്യുതി നിലച്ചത്.
ഈസമയം വാഹനപകടത്തിലുള്പ്പെടെ പരിക്കേറ്റ നിരവധി പേര് അത്യാഹിത വിഭാഗത്തിലുണ്ടായിരുന്നു. ഇതേതുടര്‍ന്ന് രോഗികളും ബന്ധുക്കളും പ്രകോപിതരാകുകയും ജീവനക്കാരുമായി ഏറ്റുമുട്ടലിന്റെ വക്കിലെത്തുകയുംചെയ്തു.
പുന്നപ്ര സബ് സ്റ്റേഷനില്‍നിന്നുള്ള വൈദ്യുതി ബന്ധം തകരാറിലാകുകയും ആശുപത്രിയിലെ ജനറേറ്റര്‍ പ്രവര്‍ത്തന രഹിതമാകുകയും ചെയ്തതാണ് വൈദ്യുതി നിലയ്ക്കാന്‍ കാരണമായത്. സംഭവം അറിഞ്ഞെത്തിയ ആശുപത്രി സൂപ്രണ്ട് ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്കി. പിന്നീട്ട് എട്ട് മണിയോടെ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."