മലാപറമ്പ് സ്കൂള്‍ പൂട്ടണമെന്ന് ഹൈക്കോടതി
കൊച്ചി:മലാപറമ്പ് സ്കൂള്‍ പൂട്ടണമെന്ന് ഹൈക്കോടതി. മലാപറമ്പ് സ്കൂള്‍ ഏറ്റെടുക്കുമെന്ന സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി അംഗീകരിച്ചില്ല. ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്നും ഹൈക്കോടതി അറിയിച്ചു. മറ്റു കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കുമെന്നും ഹൈക്കോടതി അറിയിച്ചു. സ്കൂള്‍ പൂട്ടി ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. വെള്ളിയാഴ്ച്ചക്കകം ഉത്തരവ് നടപ്പാക്കി റിപ്പോര്‍ട്ട് നല്‍കാമെന്ന് എ.ജി ഹൈക്കോടതിയെ അറിയിച്ചു.
മലാപ്പറമ്പ് സ്കൂള്‍ ജൂണ്‍ എട്ടിനകം അടച്ചുപൂട്ടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. ഹൈക്കോടതി ഉത്തരവ് നടപ്പാക്കണമെന്ന് സുപ്രിം കോടതിയും ഉത്തരവിട്ടിരുന്നു. സുപ്രിം കോടതിയുടെ ഈ ഉത്തരവ് നടപ്പാക്കാനാണ് ഇപ്പോള്‍ ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. അതേ സമയം സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്നും സ്കൂള്‍ പി.ടി.എയും സ്കൂള്‍ സംരക്ഷണസമിതി ഭാരവാഹികളും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."