അപകട ഭീഷണി ഉയര്‍ത്തി കൂറ്റന്‍ മരങ്ങള്‍; ഭീതിയോടെ അങ്കണവാടിയിലെ കുരുന്നുകള്‍
മട്ടാഞ്ചേരി: അപകട ഭീഷണിയുയര്‍ത്തി അങ്കണവാടിക്കു സമീപത്തെ മരങ്ങള്‍.
പെരുമ്പടപ്പ് കുമ്പളങ്ങി പാലത്തിന്റെ ഇടത് ഭാഗത്ത് പതിനെട്ടാം നമ്പര്‍ അങ്കണവാടിയും വലത് ഭാഗത്ത് മുപ്പത്തിയഞ്ചാം നമ്പര്‍ അങ്കണവാടിയുടെയും സമീപത്തുള്ള മരങ്ങളാണ് അപകടഭീക്ഷണിയുയര്‍ത്തുന്നത്. ഏത് സമയത്തും നിലം പൊത്താവുന്ന മരങ്ങള്‍ വെട്ടി നീക്കണമെന്നാവശ്യപ്പെട്ട് പല തവണ ജീവനക്കാരും രക്ഷിതാക്കളും അധികൃതര്‍ക്ക് നിവേദനം നല്‍കിയെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നു നാട്ടുകാര്‍ പറഞ്ഞു.
സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അധികൃതര്‍ ഇത് അവഗണിക്കുകയാണെന്നും പരാതിയുണ്ട്. അപകടം ഉണ്ടായതിന് ശേഷം കണ്ണ് തുറക്കുന്ന അധികൃതരുടെ പതിവ് ഇവിടെയും ആവര്‍ത്തിക്കുമെന്നാണ് കരുതുന്നതെന്നു നാട്ടുകാര്‍ പറഞ്ഞു.
ഇതിന് പുറമേ പാലത്തിന് സമീപം കുമിഞ്ഞ് കൂടുന്ന മാലിന്യങ്ങളും ഈ കുരുന്നുകള്‍ക്ക് ഭീഷണിയാകുന്നുണ്ട്.മാലിന്യം നീക്കം ചെയ്യാത്തത് മൂലം കാല്‍നട യാത്രക്കാരും ദുരിതത്തിലാണ്.
രാത്രി കാലങ്ങളില്‍ ഇവിടെ മാലിന്യങ്ങള്‍ തള്ളുന്നത് പതിവാണ്.ഇതിന് പുറമേ മാംസാവശിഷ്ടങ്ങള്‍ ഭക്ഷിക്കാനെത്തുന്ന തെരുവ് നായ്ക്കളും കുട്ടികള്‍ക്ക് ഭീഷണിയുയര്‍ത്തുന്നുണ്ട്. മാലിന്യങ്ങളില്‍ നിന്ന് ഒഴുക്കിയെത്തുന്ന മലിന ജലവും കുട്ടികളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."