മരം നട്ടാല്‍ മാത്രം പോര സംരക്ഷിക്കുകയും വേണം: ടി.എന്‍ പ്രതാപന്‍
കയ്പമംഗലം: ജൂണ്‍ അഞ്ചിന് മരങ്ങള്‍ നട്ടതുകൊണ്ടു മാത്രം പ്രകൃതിയെ സംരക്ഷിക്കാന്‍ കഴിയില്ല. ഒരു ദിനാചരണത്തിന്റെ അപ്പുറത്തേക്ക് മരങ്ങള്‍ക്ക് ആയുസുണ്ടാവണമെങ്കില്‍ നട്ട മരങ്ങള്‍ സംരക്ഷിക്കാനുളള ബാധ്യത കൂടി നാം ഏറ്റെടുക്കണമെന്ന് മുന്‍ എം.എല്‍.എ ടി.പ്രതാപന്‍ അഭിപ്രായപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വീട്ടില്‍ ഒരു മരം എന്ന പദ്ധതിയുടെ പ്രഖ്യാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യന് ജീവനുളളതു പോലെ മണ്ണിനും ജീവനുണ്ട്. നമ്മുടെ മണ്ണും വായും മലിനമാക്കാന്‍ നാം ഒരിക്കലും സമ്മതിക്കരുത്. വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതു പോലെ ചെടികളും വെച്ചു പിടിപ്പിക്കാന്‍ നാം തയ്യാറാവണം. ചെടികള്‍ക്കും വൃക്ഷങ്ങള്‍ക്കും പേരുനല്‍കി പരിലാളിച്ചു വളര്‍ത്തുമ്പോള്‍ കിട്ടുന്ന സന്തോഷം വിവരണാതീതമാണെന്ന് അദ്ദേഹം പറഞ്ഞു. തൃപ്രയാര്‍ സ്‌നേഹതീരത്ത് ഇതു പരീക്ഷിച്ചു വിജയിച്ചതാണെന്നും പ്രഗത്ഭ പ്രഭാഷകനും മുന്‍ എം.പിയും, എം.എല്‍.യുമായ അബ്ദുസമദ് സമദാനിയുടെ പേരില്‍ ഒരു വൃക്ഷവും, തറയും സ്‌നേഹതീരത്തുണ്ട് എന്ന് ടി.എന്‍.പ്രതാപന്‍ വിദ്യാര്‍ഥികള്‍ക്കു മുന്‍പാകെ അനുഭവം പങ്കുവെച്ച് ചാമക്കാല ഹൈദര്‍ഹാജിയുടെ വസതിയില്‍ മരത്തൈ നട്ട് പദ്ധതിയുടെ ഉദ്ഘാടനവും നിര്‍വഹിച്ചു. ചടങ്ങില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഷഹീര്‍ ദേശമംഗലം പ്രകൃതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
എസ്.കെ.എസ്.എസ്.എഫ് യു.എ.ഇ നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹുസൈന്‍ ദാരിമി അകലാട്, മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സി.എ റഷീദ് നാട്ടിക, സമസ്ത ജില്ലാ ജോയിന്റ് സെക്രട്ടറി ഉമ്മര്‍ഫൈസി വില്ലന്നൂര്‍, എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സിദ്ധീഖ് ബദരി, വൈസ് പ്രസിഡന്റ് ഷായിദ് കോയ തങ്ങള്‍, സത്താര്‍ ദാരിമി ഹൈദര്‍ ഹാജി ചാമക്കാല, നൗഫല്‍ ചേലക്കര, ഫൈസല്‍ ബദരി, തൗഫീഖ്, ഷെമീര്‍ കാക്കാത്തുരുത്തി പരിപാടിയില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."