ഉത്തേജകം: റഷ്യന്‍ കായിക മന്ത്രിയും കുരുക്കില്‍
മോസ്‌കോ: റഷ്യന്‍ കായിക മന്ത്രി വിറ്റാലി മുറ്റ്‌കോയ്‌ക്കെതിരേ വെളിപ്പെടുത്തലുമായി ജര്‍മന്‍ മാധ്യമം. റഷ്യന്‍ ഫുട്‌ബോള്‍ ടീമിലെ പ്രമുഖ താരം ഉത്തേജകം ഉപയോഗിച്ചെന്ന് തെളിഞ്ഞിട്ടും ഈ രേഖകള്‍ മുറ്റ്‌കോ മൂടിവെച്ചെന്നാണ് റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് പരസ്യമാക്കാതിരിക്കാന്‍ വേണ്ടതെല്ലാം മന്ത്രി ചെയ്തിട്ടുണ്ടെന്നും മാധ്യമം പറയുന്നു.
ഇതാദ്യമായാണ് റഷ്യയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ ഉത്തേജക വിവാദത്തിലേക്ക് വീണിരിക്കുന്നത്. 2018ലെ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന റഷ്യക്ക് പുതിയ വെളിപ്പെടുത്തല്‍ കനത്ത തിരിച്ചടിയാണ്.
എന്നാല്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ മുറ്റ്‌കോ തയാറായിട്ടില്ല. വാര്‍ത്താക്കുറിപ്പില്‍ റഷ്യന്‍ കായിക മന്ത്രാലയം ആരോപണങ്ങള്‍ നിഷേധിച്ചു.
ഉത്തേജക വിവാദത്തില്‍ കാര്യമായിട്ടുള്ള നടപടികളെടുക്കുന്നതില്‍ മന്ത്രാലയത്തിന് വീഴ്ച്ച പറ്റിയിട്ടുണ്ട്. എന്നാല്‍ ഇതിനെ മറികടക്കാന്‍ സാധിക്കും. ദീര്‍ഘകാലടിസ്ഥാനത്തില്‍ ഉത്തേജക ഉപയോഗം തുടച്ചു നീക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യമെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഉത്തേജകം: ഭാരോദ്വഹന താരങ്ങളും പരാജയപ്പെട്ടു
മോസ്‌കോ: 2008 ബെയ്ജിങ് ഒളിംപിക്‌സിലെ സാംപിളുകളുടെ പരിശോധനയില്‍ റഷ്യന്‍ താരങ്ങള്‍ വീണ്ടും പരാജയപ്പെട്ടു.
ഇത്തവണ രണ്ടു വനിതാ ഭാരോദ്വഹന താരങ്ങളാണ് ഉത്തേജകം ഉപയോഗിച്ചതായി കണ്ടെത്തിയത്. ഇരുവരും ബെയ്ജിങ് ഒളിംപിക്‌സില്‍ മെഡല്‍ നേടിയിരുന്നു.
58 കിലോ വിഭാഗത്തില്‍ വെള്ളി സ്വന്തമാക്കിയ മരീന ഷെയ്‌നോവ, 75 കിലോ വിഭാഗത്തില്‍ വെങ്കലം നേടിയ നദേഷ്ദ എവ്സ്റ്റ്യുകീന, എന്നിവരാണ് ബി സാംപിളുകളുടെ പരിശോധനയില്‍ പരാജയപ്പെട്ടത്.
റഷ്യന്‍ ഹാമര്‍ത്രോ താരത്തിന് ആജീവനാന്ത വിലക്ക്
മോസ്‌കോ: റഷ്യന്‍ ഹാമര്‍ ത്രോ താരം കിറില്‍ ഇക്കോനിക്കോവിന് ആജീവനാന്ത വിലക്ക്. ഉത്തേജകം ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിലക്കെന്ന് റഷ്യന്‍ കായിക മന്ത്രി വിറ്റാലി മുറ്റ്‌കോ പറഞ്ഞു. നേരത്തെ ലണ്ടന്‍ ഒളിംപിക്‌സില്‍ ഹാമര്‍ ത്രോയില്‍ അഞ്ചാം സ്ഥാനമായിരുന്നു ഇക്കോനിക്കോവിന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."